Writer - razinabdulazeez
razinab@321
റിയാദ്: സിറിയയ്‌ക്കെതിരെ ഉപരോധങ്ങൾ നീക്കം ചെയ്യാനുള്ള അമേരിക്കയുടെ തീരുമാനത്തിന് പിന്നാലെ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന് നന്ദി അറിയിച്ച് സിറിയൻ പ്രസിഡന്റ് അഹമ്മദ് അൽ ഷറ. സൗദി കിരീടാവകാശിയുടെ സാന്നിധ്യത്തിൽ സിറിയൻ പ്രസിഡന്റ് അഹമ്മദ് അൽ ഷറയും ഡൊണാൾഡ് ട്രംപും തമ്മിൽ റിയാദിൽ വെച്ച് നടന്ന നിർണായക കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഉപരോധം നീക്കാനുള്ള നടപടികൾ ആരംഭിച്ചത്. 2019ൽ പാസാക്കിയ 'സീസർ ആക്ട് 2020 ജൂൺ മുതലാണ് പ്രാബല്യത്തിൽ വന്നത്. സിറിയക്ക് മേൽ ഏർപ്പെടുത്തിയ കർശനമായ സാമ്പത്തിക രാഷ്ട്രീയ ഉപരോധമായിരുന്നു ഈ നിയമം.