തനിമ സാംസ്‌കാരിക വേദി ഹാജിമാർക്ക് സ്വീകരണം നൽകി

Update: 2023-07-21 21:03 GMT
Advertising

Saദമ്മാം തനിമ സാംസ്‌കാരിക വേദി കിഴക്കൻ പ്രവിശ്യ ഹജ്ജ് സേവന സെല്ലിന് കീഴിൽ ഹജ്ജ് നിർവ്വഹിച്ചു തിരിച്ചെത്തിയ ഹാജിമാർക്ക് സ്വീകരണം നൽകി. 

ഹജ്ജിൻറെ ചൈതന്യം വ്യക്തി-സാമൂഹ്യ ജീവിതത്തിൽ പ്രതിഫലിക്കും വിധം ശിഷ്ട ജീവിതം ചിട്ടപ്പെടുത്തണമെന്ന് കേന്ദ്ര സമിതിയംഗം എൻ.ഉമർ ഫാറൂഖ് ആഹ്വാനം ചെയ്തു.



 മുഹമ്മദ് നബി ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ പ്രഖ്യാപനങ്ങൾ നടത്തിയത് തൻറെ വിടവാങ്ങൽ ഹജ്ജിൽ വെച്ചായിരുന്നു. അതിൻറെ പുനരാവർത്തനങ്ങൾ ഓരോ ഹാജിമാരും ഏറ്റെടുക്കണമെന്ന് അദ്ദേഹം ഉണർത്തി.

തനിമ കിഴക്കൻ പ്രവിശ്യ പ്രസിഡണ്ട് അൻവർ ഷാഫി അധ്യക്ഷത വഹിച്ചു. ഹാജിമാർ ഹജ്ജ് അനുഭവങ്ങൾ പങ്കു വച്ചു. സഈദ് ഹമദാനി തന്റെ ഹജ്ജനുഭവ കവിത വായിച്ചു. സഈദ് അസ്ഹരി ഖുർആൻ പാരായണം നടത്തി. പരിപാടിയിൽ ജനസേവന വിഭാഗം കൺവീനർ മുഹമ്മദ് കോയ സ്വാഗതം പറഞ്ഞു. അസീസ് എ.കെ, മുഹമ്മദ് റഫീഖ്ഹി, ഷാം എസ്‌.ടി എന്നിവർ നേതൃത്വം നൽകി. 

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - ഹാസിഫ് നീലഗിരി

Writer

Similar News