സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ അബ്ഷിർ പ്ലാറ്റ്‌ഫോമിൽ കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്തി

കുടുംബങ്ങൾക്കിടയിലെ വാഹന ഉടമസ്ഥാവകാശം കൈമാറ്റം, രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള എട്ട് സേവനങ്ങളാണ് പുതുതായി ഉൾപ്പെടുത്തിയത്

Update: 2023-10-24 18:53 GMT

ദമ്മാം: സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ അബ്ഷിർ സേവന പ്ലാറ്റ്‌ഫോമിൽ കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്തി. കുടുംബങ്ങൾക്കിടയിലെ വാഹന ഉടമസ്ഥാവകാശം കൈമാറ്റം, രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള എട്ട് സേവനങ്ങളാണ് പുതുതായി ഉൾപ്പെടുത്തിയത്. പുതിയ സേവനങ്ങളുടെ പ്രഖ്യാപനം പൊതുസുരക്ഷാ വകുപ്പ് മേധാവി ജനറൽ മുഹമ്മദ് അൽബസ്സാമിയും നാഷണൽ ഇൻഫർമേഷൻ സെന്റർ മേധാവി ഡോക്ടർ ഉസാം അൽവഖീതും ചേർന്ന് ഉദ്ഘാടനം ചെയ്തു.

കുടുംബക്കാർക്കിടയിലെ വാഹന ഉടമസ്ഥവകാശം കൈമാറ്റം, കമ്പനികളുടെ ഉടമസ്ഥതിയിലുള്ള വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് മാറ്റൽ, ഷോറുമുകളിൽ നിന്ന് വാഹനരജിസ്ട്രേഷൻ അനുവദിക്കൽ, ബൈക്ക് ഉടമസ്ഥവകാശം കൈമാറ്റവും രജിസ്ട്രേഷനും, മുൻകൂട്ടിയുള്ള ഡ്രൈവിംഗ് ലൈസൻസ്, വാഹനരജിസ്ട്രേഷൻ പുതുക്കൽ തുടങ്ങിയ സേവനങ്ങളാണ് പുതുതായി ലഭ്യമാക്കിയത്.

സ്വദേശികൾക്കും വിദേശികൾക്കുമായി 350ലേറെ സേവനങ്ങളാണ് അബ്ഷിർ വഴി ലഭ്യമാക്കിവരുന്നത്. വ്യക്തികൾക്ക് സർക്കാർ ഓഫീസുകൾ സന്ദർശിക്കാതെ ഓൺലൈനിൽ പൂർത്തിയാക്കാമെന്നതാണ് പ്ലാറ്റഫോമിന്റെ പ്രത്യേകത.

Full View


Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News