അബഹയിലെ അമ്യൂസ്മെന്റ് പാർക്ക് അപകടം: പരിക്കേറ്റവരെ സന്ദർശിച്ച് അസീർ ​ഗവർണർ

കർശന നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പ് നൽകി ​ഗവർണർ തുർക്കി ബിൻ തലാൽ

Update: 2026-07-07 15:32 GMT

റിയാദ്: സൗദിയിലെ അബഹയിൽ അമ്യൂസ്മെന്റ്റ് പാർക്കിലെ റെയ്ഡ് തകർന്നുണ്ടായ അപകടത്തിൽപ്പെട്ടവരെ സന്ദർശിച്ച് അസീർ ഗവർണർ തുർക്കി ബിൻ തലാൽ. അപകടവുമായി ബന്ധപ്പെട്ട് അന്വേഷണം തുടരുകയാണെന്നും, എവിടെയാണ് വീഴ്ച സംഭവിച്ചതെന്ന് പരിശോധിക്കുകയും കർശന നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ ദിവസം അമ്യൂസ്മെന്റ്റ് പാർക്കിലെ സ്വിങ് റൈഡ് തകർന്നായിരുന്നു അപകടം. അപകടത്തിൽ 26 പേർക്ക് പരിക്കേറ്റിറ്റുണ്ട്. വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവരുടെ ആരോഗ്യനില ​ഗവർണർ വിലയിരുത്തി. ചികിത്സാ സേവനങ്ങൾ നേരിട്ട് പരിശോധിക്കുകയും ചെയ്തു.

സംഭവത്തിന്റെ യഥാർഥ കാരണം കണ്ടെത്താനും അപകടത്തിന്റെ സാഹചര്യങ്ങൾ വ്യക്തമാക്കാനും ബന്ധപ്പെട്ട അധികൃതരുടെ അന്വേഷണം തുടരുകയാണെന്ന് ഗവർണർ വ്യക്തമാക്കി. അന്വേഷണത്തിൽ ഏതെങ്കിലും തരത്തിലുള്ള അശ്രദ്ധയോ വീഴ്ചയോ തെളിഞ്ഞാൽ യാതൊരു വിട്ടുവീഴ്ചയും കാണിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. അപകടത്തിൽ പെട്ടവരിൽ കുട്ടികളുമുണ്ടായിരുന്നു. റെയ്ഡ് ഓടിക്കൊണ്ടിരിക്കെ താഴേക്ക് ശക്തിയായി തകർന്ന് വീണാണ് അപകടം സംഭവിച്ചത്. ഉടൻ തന്നെ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് എത്തിച്ചത് അപകടത്തിന്റെ ആഘാതം കുറച്ചു.

Tags:    

Writer - മുഫീദ വീരാൻ

contributor

Editor - മുഫീദ വീരാൻ

contributor

By - Web Desk

contributor

Similar News