കുവൈത്തിലെ ഇന്ത്യന്‍ അംബാസഡര്‍ നോര്‍ക്ക ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി

അംബാസഡര്‍ സിബി ജോര്‍ജ്, നോര്‍ക്ക & ഇന്‍ഡസ്ട്രീസ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. ഇളങ്കോവന്‍, എംബസ്സിയിലെയും നോര്‍ക്കയിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Update: 2021-08-04 17:08 GMT

കുവൈത്തിലെ ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ്ജ് നോര്‍ക്ക ഉദ്യോഗസ്ഥരുമായി ഓണ്‍ലൈന്‍ കൂടിക്കാഴ്ച നടത്തി. കേരളത്തില്‍ നിന്നുള്ള പ്രവാസികളുടെ ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ കൂടികകാഴ്ചയില്‍ ചര്‍ച്ച ചെയ്തതായി എംബസ്സി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. സംസ്ഥാനങ്ങളുമായി എംബസികളുടെ സഹകരണം ശക്തമാക്കുന്നതിനുള്ള കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് കുവൈത്തിലെ ഇന്ത്യന്‍ എംബസ്സി വിര്‍ച്വല്‍ മീറ്റ് സംഘടിപ്പിച്ചത്.

അംബാസഡര്‍ സിബി ജോര്‍ജ്, നോര്‍ക്ക & ഇന്‍ഡസ്ട്രീസ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. ഇളങ്കോവന്‍, എംബസ്സിയിലെയും നോര്‍ക്കയിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. കുവൈത്തിലെ ഇന്ത്യന്‍ പ്രവാസികളുടെ ക്ഷേമത്തിനായി എംബസി നടത്തി വരുന്ന വിവിധ പ്രവര്‍ത്തങ്ങള്‍ അംബാസഡര്‍ യോഗത്തില്‍ വിശദീകരിച്ചു. ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്‌മെന്റുമായി ബന്ധപ്പെട്ട ധാരണാപത്രം നാട്ടില്‍ കുടുങ്ങിയ മലയാളികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, ഓപ്പണ്‍ ഹൗസ് രജിസ്ട്രേഷന്‍ ഡ്രൈവുകള്‍, കോണ്‍സുലര്‍ സര്‍വീസ് ഫീഡ്ബാക്ക് മെക്കാനിസം, എന്നിവയെ ക്കുറിച്ച് അംബാസഡര്‍ പ്രതിപാദിച്ചു. പ്രവാസിമലയാളികളുടെ ക്ഷേമം മുന്‍നിര്‍ത്തി നോര്‍ക്ക ചെയ്തു വരുന്ന പ്രവര്‍ത്തനങ്ങള്‍ ഡോ ഇളങ്കോവനും വിശദീകരിച്ചു. നഴ്‌സുമാരുടേത് ഉള്‍പ്പെടെ കേരളത്തില്‍ നിന്ന് കുവൈത്തിലേക്ക് ഉള്ള മാന്‍പവര്‍ റിക്രൂട്‌മെന്റ്, വ്യാപാരം വാണിജ്യം, നിക്ഷേപ മേഖലയില്‍ സാധ്യതകള്‍, കേരളത്തില്‍ നിന്നുള്ള നേരിട്ടുള്ള കയറ്റുമതി, കുവൈറ്റില്‍ നിന്നുള്ള ആഭ്യന്തര നിക്ഷേപം പ്രോത്സാഹിപ്പിക്കല്‍ എന്നിവയും ചര്‍ച്ചയാതായി എംബസി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News