സൗദിയില്‍ ഉച്ചവിശ്രമ നിയമം പ്രാബല്യത്തിലായി‌

12 മുതല്‍ 3 മണിവരെ പുറം ജോലിക്കാര്‍ക്ക് വിശ്രമം

Update: 2025-06-15 16:57 GMT
Editor : razinabdulazeez | By : Web Desk

ദമ്മാം: സൗദിയില്‍ ഉച്ചവിശ്രമ നിയമം പ്രാബല്യത്തിലായി. രാജ്യത്ത് വേനല്‍ ചൂട് ശക്തമായ സാഹചര്യത്തിലാണ് നടപടി. ഉച്ചക്ക് പന്ത്രണ്ട് മുതല്‍ മൂന്ന് മണി വരെ തുറസായ സ്ഥലത്ത് തൊഴിലാളികളെ ജോലിയെടുപ്പിക്കാൻ പാടില്ല. സെപ്റ്റംബര്‍ പതിനഞ്ച് വരെയുള്ള മൂന്ന് മാസക്കാലത്തേക്കാണ് നിരോധനം. ഈ സമയത്ത് തൊഴിലാളികൾക്ക് വിശ്രമിക്കാനുള്ള സൗകര്യവും കമ്പനികൾ ഒരുക്കണം. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കും കമ്പനികള്‍ക്കും പിഴ ചുമത്തും.

മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയത്തിന്‍റേതാണ് തീരുമാനം. നേരിട്ട് സൂര്യതാപം ഏല്‍ക്കുന്ന പുറം ജോലികളില്‍ ഏര്‍പ്പെടുന്ന ജോലികൾക്ക് വിലക്ക് ബാധകമാകും. അടിയന്തര സ്വഭാവമുള്ള ജോലികൾക്ക് മാത്രമാണ് ഇളവുണ്ടാവുക. ഇതിനായി മന്ത്രാലയത്തിന്റെ മുൻകൂർ അനുമതി തേടണം. മാത്രമല്ല അനിവാര്യമായ സാഹചര്യങ്ങളിൽ ജോലി എടുക്കേണ്ടി വരുന്നവർക്ക് വെയിൽ ഏൽക്കില്ലെന്ന് സ്ഥാപനങ്ങള്‍ ഉറപ്പാക്കുകയും വേണം. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഓരോ തൊഴിലാളിക്ക് വീതം എന്നതോതില്‍ പിഴ ഈടാക്കും. 

Tags:    

Writer - razinabdulazeez

contributor

razinab@321

Editor - razinabdulazeez

contributor

razinab@321

By - Web Desk

contributor

Similar News