ഖത്തറിൽ കോവിഡ് മൂന്നാംതരംഗത്തിന്റെ പ്രധാനഘട്ടം പിന്നിട്ടെന്ന് ആരോഗ്യമന്ത്രാലയം
ഇന്ന് 1557പേർക്കാണ് രോഗം സ്ഥിരീകരിച്ചത്
Update: 2022-01-30 17:47 GMT
ഖത്തറിൽ കോവിഡ് മൂന്നാംതരംഗത്തിന്റെ പ്രധാനഘട്ടം പിന്നിട്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. പ്രതിദിന രോഗികളുടെ എണ്ണം കുറയുന്നത് ഇതിന്റെ സൂചനയാണെന്നും മന്ത്രാലയം അധികൃതർ പറഞ്ഞു. ഇന്ന് 1557പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മുൻ കരുതലുകൾ പാലിക്കുന്നതിലും സർക്കാർ നിയന്ത്രണങ്ങൾ നടപ്പിൽ വരുത്തുന്നതിലും സമൂഹത്തിന്റെ പിന്തുണയും ഉയർന്ന വാക്‌സിനേഷൻ നിരക്കും കോവിഡ് കേസുകൾ കുറക്കുന്നതിൽ നിർണായകമായെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്ത കേസുകളിൽ 347 പേർ യാത്രക്കാരാണ്. 230 കോവിഡ് രോഗികൾ മാത്രമാണ് ഖത്തറിൽ ഇപ്പോൾ ആശുപത്രികളിൽ ചികിത്സയിലുള്ളത്.
The Ministry of Health says that Covid has passed the main stage of the third wave in Qatar