2025 മൂന്നാം പാദം; സൗദിയിൽ ഹോട്ടൽ മുറികളിലെ താമസ നിരക്കിൽ വർധന

2024 നെ അപേക്ഷിച്ച് 2.9 ശതമാനം വർധനവ്

Update: 2026-01-08 15:04 GMT
Editor : Mufeeda | By : Web Desk

റിയാദ്: 2025 മൂന്നാം പാദത്തിൽ സൗദി അറേബ്യയിലെ ഹോട്ടൽ മുറികളുടെ താമസ നിരക്കിൽ 2.9 ശതമാനം വർധന രേഖപ്പെടുത്തിയതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ്. 2024 ൽ 46.1ശതമാനമായിരുന്നത് 2025 അവസാനത്തോടെ 49.1 ശതമാനമായി ഉയർന്നു. എന്നാൽ അപ്പാർട്ട്മെന്റുകളിലും മറ്റു ആതിഥ്യ സൗകര്യങ്ങളിലും താമസ നിരക്കിൽ നേരിയ കുറവ് രേഖപ്പെടുത്തി. 2024ൽ 58 ശതമാനം ആയിരുന്നത് 0.5 ശതമാനം കുറവോടെ 2025ൽ 57.4 ശതമാനമായി.

രാജ്യത്ത് ലൈസൻസ് നേടിയ ടൂറിസ്റ്റ് ആതിഥ്യ സൗകര്യങ്ങളുടെ എണ്ണത്തിലും വർധനവ് രേഖപ്പെടുത്തി. 2024 ൽ 3,998 സൗകര്യങ്ങളുള്ളത് 2025ൽ 5,622 ആയി ഉയർന്നു. ഹോട്ടൽ മുറികളുടെ ദൈനം​ദിന നിരക്കിലും കുറവുണ്ടായി. 2024ൽ 354 റിയാലുള്ളത് 2025ൽ 341 സൗദി റിയാലായി കുറഞ്ഞു. എന്നാൽ അപ്പാർട്ട്മെന്റുകളിലും മറ്റു ആതിഥ്യ സൗകര്യങ്ങളിലും ശരാശരി ദൈനംദിന നിരക്ക് ഉയർത്തി 2024ൽ 200 റിയാലായിരുന്നത് 2025ൽ 208 റിയാലായി.

Tags:    

Writer - Mufeeda

contributor

Editor - Mufeeda

contributor

By - Web Desk

contributor

Similar News