ട്രിപ ദമ്മാം ടാലന്റ് ഹണ്ട് സംഘടിപ്പിച്ചു
മുതിർന്നവർക്കും രക്ഷിതാക്കൾക്കുമായി വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു
ദമ്മാം: തിരുവനന്തപുരം പ്രവാസി അസോസിയേഷൻ, ട്രിപയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി 'ടാലന്റ് ഹണ്ട് 24' സംഘടിപ്പിച്ചു. കുട്ടികളുടെ കലാ സാംസ്‌കാരിക കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനും വളർത്തുന്നതിനും ലക്ഷ്യമിട്ട് സംഘടിപ്പിച്ച പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു. കലാപരിപാടികൾ, ചിന്തയും അറിയും പകർന്നു നൽകുന്ന ക്വിസ് മത്സരം, ടേബിൾ ടോപിക്‌സ് തുടങ്ങിയവ കുട്ടികളുടെ നേതൃത്വത്തിൽ വേദിയിലെത്തി. ബാലവേദി പ്രസിഡന്റ് റാബിയ ഷിനു, നൈഹാൻ നഹാസ്, ജമീല ഹമീദ്, നിസാം യൂസുഫ് എന്നിവർ നേതൃത്വം നൽകി.
മുതിർന്നവർക്കും രക്ഷിതാക്കൾക്കുമായി വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു. പ്രോഗ്രാം കൺവീനർമാർ അശോക് കുമാർ, ജെസ്സി നിസാം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. തുടർന്നും ട്രിപ ബാലവേദിയുടെ നേതൃത്വത്തിൽ കുട്ടികളുടെ കലാ കായിക, ചിന്താപരമായ കഴിവുകളെ പരിപോഷിപ്പിക്കുന്നതിന് വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.