വാഹനാപകടം: സൗദിയിലെ ജുബൈലിൽ മലയാളി യുവാവ് മരിച്ചു
അസീം ഓടിച്ചിരുന്ന വാഹനം ട്രക്കിന് പിന്നിൽ ഇടിച്ചാണ് അപകടം
Update: 2026-01-12 06:38 GMT
ജുബൈൽ: സൗദിയിലെ ജുബൈലിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. തിരുവനന്തപുരം വെമ്പായം സ്വദേശി പുളിക്കക്കോണത്ത് പാണയിൽവീട്ടിൽ അൽ അസീം (34) ആണ് മരിച്ചത്. അൽ അസീം ഓടിച്ചിരുന്ന വാഹനം ട്രക്കിന് പിന്നിൽ ഇടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തിൽ സംഭവസ്ഥലത്തു വെച്ച് തന്നെ അസീം മരിച്ചു. ഇന്നലെ രാത്രിയാണ് സംഭവം. സ്വകാര്യ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തു വരികയാണ് അസീം.
മൃതദേഹം ജുബൈൽ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴയുടെ നേതൃത്വത്തിൽ നിയമ നടപടികൾ പുരോഗമിക്കുന്നു.
പിതാവ്: അബ്ദുൽ സലാം , മാതാവ്: നസീഹ ബീവി, ഭാര്യ: സഹിയ ബാനു.