സൗദിയിൽ മലയാളി ഉംറ തീർഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടു; ഒരാളുടെ നില ഗുരുതരം

പരിക്കേറ്റയാളെ മികച്ച ചികിത്സക്കായി കിങ് അബ്ദുള്ള ആശുപത്രിയിലേക്ക് മാറ്റി

Update: 2023-04-06 21:37 GMT
Advertising

സൗദിയിലെ യാമ്പുവിൽ നിന്നും ഉംറക്ക് പുറപ്പെട്ട മലയാളികൾ സഞ്ചരിച്ച കാറിന് പിറകിൽ ലോറിയിടിച്ച് 5 പേർ അപകടത്തിൽ പെട്ടു. മക്കയിലെ കുലൈസിന് സമീപത്ത് വെച്ചായിരുന്നു അപകടം. യാമ്പു റോയൽ കമ്മീഷന് കീഴിൽ ജോലി ചെയ്യുന്നവരാണ് അപകടത്തിൽ പെട്ടത്. സാരമായി പരിക്കേറ്റ മലപ്പുറം തിരൂർ സ്വദേശി ഇസ്മാഈലിനെ ജിദ്ദയിലെ കിങ് അബ്ദുള്ള ആശുപത്രിയിലേക്ക് മാറ്റി. ഇദ്ദേഹത്തിന് മികച്ച ചികിത്സ ലഭ്യമാക്കുന്നതോടെ രക്ഷപ്പെടുത്താനാകുമെന്നാണ് പ്രതീക്ഷ. വാഹനത്തിലുണ്ടായിരുന്ന മുഹമ്മദലി കട്ടിലശ്ശേരി, അഷ്റഫ് കരുളായി, അലി തിരുവനന്തപുരം, അബ്ദുറഹ്മാന്‍ തിരുവനന്തപുരം എന്നിവർ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. കുലൈസിലെ കെഎംസിസിയുടെ റഷീദ് എറണാകുളവും സംഘവും സഹായത്തിനായി രംഗത്തുണ്ട്. 

Writer - VM Afthabu Rahman

Principal Correspondent

സൗദിയിലെ സർക്കാർ ഔദ്യോഗിക പരിപാടികളെല്ലാം നേരിട്ട് റിപ്പോർട്ട് ചെയ്യുന്ന ഏക ഇന്ത്യൻ ചാനലാണ് മീഡിയവൺ. മീഡിയവൺ സൗദി അറേബ്യ ബ്യൂറോയിലെ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ് ലേഖകൻ.

Editor - VM Afthabu Rahman

Principal Correspondent

സൗദിയിലെ സർക്കാർ ഔദ്യോഗിക പരിപാടികളെല്ലാം നേരിട്ട് റിപ്പോർട്ട് ചെയ്യുന്ന ഏക ഇന്ത്യൻ ചാനലാണ് മീഡിയവൺ. മീഡിയവൺ സൗദി അറേബ്യ ബ്യൂറോയിലെ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ് ലേഖകൻ.

By - VM Afthabu Rahman

Principal Correspondent

സൗദിയിലെ സർക്കാർ ഔദ്യോഗിക പരിപാടികളെല്ലാം നേരിട്ട് റിപ്പോർട്ട് ചെയ്യുന്ന ഏക ഇന്ത്യൻ ചാനലാണ് മീഡിയവൺ. മീഡിയവൺ സൗദി അറേബ്യ ബ്യൂറോയിലെ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ് ലേഖകൻ.

Similar News