ഒമാൻ സുൽത്താനുമായി കൂടിക്കാഴ്ച നടത്തി സൗദി കിരീടാവകാശി

ഒമാനിൽ സ്വകാര്യ സന്ദർശനത്തിനെത്തിയതായിരുന്നു മുഹമ്മദ് ബിൻ സൽമാൻ

Update: 2023-09-12 19:07 GMT
Advertising

മസ്കത്ത്: സ്വകാര്യ സന്ദർശനത്തിനെത്തിയ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖുമായി കൂടിക്കാഴ്ച നടത്തി. അൽ ബർഖ കൊട്ടാരത്തിൽ ഊഷ്മള വരവേൽപ്പാണ് സൗദി കിരീടവകാശിക്ക് ഒമാൻ സുൽത്താൻ നൽകിയത്.

ഒമാനി,സൗദി ജനതയുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനായി വിവിധ മേഖലകളിൽ നിലവിലുള്ള ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തി മുന്നോട്ടുപോകാനും കൂടിക്കാഴ്ചയിൽ തീരുമാനിച്ചു. സൗദിയും ഒമാൻനും തമ്മിലുള്ള ചരിത്രപരമായ സാഹോദര്യ ബന്ധങ്ങൾ ഇരുവരും അവലോകനം ചെയ്തു . സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസിന്‍റെ ആംശസകൾ കൈമാറിയ സൽമാൻ, സുൽത്താനും ഒമാൻ ജനതക്കും ശാശ്വത ആരോഗ്യവും സന്തോഷവും നേർന്നു. സൽമാൻ രാജാവിനോട് തന്‍റെ ആശംസകൾ അറിയിക്കാൻ പറഞ്ഞ ഒമാൻ സുൽത്താൻ സൗദി ജനതക്ക് കൂടുതൽ പുരോഗതിക്കും ക്ഷേമവും നേരുകയും ചെയ്തു. യോഗത്തിൽ ഒമാൻ പ്രതിരോധ കാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ശിഹാബ് ബിൻ താരിഖ് അൽ സഈദ്, സാംസ്കാരിക, കായിക, യുവജന മന്ത്രി സയ്യിദ് തെയാസിൻ ബിൻ ഹൈതം അൽ സഈദ്, സൗദിയെ പ്രതിനിധീകരിച്ച് നാഷണൽ ഗാർഡ് മന്ത്രി അബ്ദുല്ല ബിൻ ബന്ദർ ബിൻ അബ്ദുൽ അസീസ്, പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ്, സംാസ്കാരിക മന്ത്രി ബദർ ബിൻ അബ്ദുല്ല ബിൻ ഫർഹാൻ എന്നിവർ പങ്കെടുത്തു.

Full View

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News