ദുബൈയിൽ അടിയന്തര സാഹചര്യം നേരിടാൻ വനിതാ പൊലീസിന്റെ പ്രത്യേകസംഘം

21 വനിതാ ഓഫീസർമാരാണ് പരിശീലനം പൂർത്തിയാക്കി പുറത്തിറങ്ങിയത്.

Update: 2022-10-06 19:02 GMT

ദുബൈയിൽ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ രംഗത്തിറങ്ങുന്ന പ്രത്യേക വനിതാ പൊലീസ് ഓഫീസർമാരുടെ പുതിയ ബാച്ച് പുറത്തിങ്ങി. ഫസ്റ്റ് റെസ്പോൻഡർ ഫോഴ്സ് എന്ന് പേരിട്ട സംഘത്തിലെ 21 വനിതാ ഓഫീസർമാരാണ് പരിശീലനം പൂർത്തിയാക്കി പുറത്തിറങ്ങിയത്.

പൊതുജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന ആപൽഘട്ടങ്ങളിലാണ് ദുബൈ പൊലീസിന്റെ പ്രത്യേക വനിതാ ഓഫീസർമാരുടെ സംഘമായ ഫസ്റ്റ് റെസ്പോൻഡർ ഫോഴ്സ് രംഗത്തിറങ്ങുക.

അൽ റുവ്വയയിൽ നടന്ന ബിരുദദാന ചടങ്ങിൽ ദുബൈ പൊലീസ് കമാൻഡർ ഇൻ ചീഫ് ലഫ്റ്റനന്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മരി അടക്കമുള്ള ഉന്നത ഓഫിസർമാർക്ക് മുന്നിൽ ഇവർ പ്രകടനങ്ങൾ പുറത്തെടുത്തു.

വിവിധ വിഷയങ്ങളിലെ തിയറി, പ്രായോഗിക പഠനങ്ങൾക്ക് പുറമെ അത്യാധുനിക സൈനിക പരിശീലനവും പൂർത്തിയാക്കിയാണ് 21 വനിതാ ഓഫീസർമാരും രംഗത്തിറങ്ങുന്നത്. ഫസ്റ്റ് റെസ്പോൻഡന്റ് ഫോഴ്സിന്റെ മൂന്നാമത്തെ ബാച്ചാണിത്.

ഷാർപ്പ് ഷൂട്ടിങ്, റെയ്ഡ് ഓപറേഷൻ, സംശയാസ്പദമായ വ്യക്തികളെ കൈകാര്യം ചെയ്യൽ, പ്രോഷണൽ മിലിട്ടിറി ഡ്രില്ല് എന്നിവക്ക് ഈ വനിതാ പൊലീസ് ഓഫിസർമാർ ഇനി രംഗത്തുണ്ടാകും.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News