ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വ്യക്തി വധുവിനെ തേടുന്നു; നിബന്ധനകള്‍ ഇതൊക്കെയാണ്

175 സെന്റീമീറ്റര്‍ ഉയരമുള്ള ഒരു സ്ത്രീയെ മുന്‍പ് കോസെന്‍ വിവാഹം കഴിച്ചിരുന്നെങ്കിലും ഇരുവരും അടുത്തിടെ വിവാഹമോചനം നേടുകയായിരുന്നു

Update: 2021-12-22 14:00 GMT

തന്റെ സ്വപ്‌നസങ്കല്‍പ്പത്തിലെ വധുവിനെ തേടി റഷ്യയിലെത്തിയിരിക്കുകയാണ് ലാകത്തിലെ ഏറ്റവും ഉയരം കൂടിയ വ്യക്തിയായ സുല്‍ത്താന്‍ കോസെന്‍. ഒരു റഷ്യന്‍ പെണ്‍കുട്ടി തന്നെ പ്രണയിക്കുകയാണെങ്കില്‍ ജീവിതകാലമത്രയും ഒരുമിച്ച് ജീവിക്കാന്‍ തയാറാണെന്നാണ് 38 കാരനായ ഈ തുര്‍ക്കിഷ് വരന്‍ പറയുന്നത്.

251 സെന്റീമീറ്ററാണ് സുല്‍ത്താന്‍ കോസന്റെ ഉയരം. കൗമാരത്തിലാണ് തന്റെ വളര്‍ച്ച അസാധാരണമാംവിധം മാറുന്നത്. വളര്‍ച്ച നിയന്ത്രിക്കാന്‍ ഡാക്ടര്‍മാര്‍ കോസന്റെ പതിനഞ്ചാമത്തെ വയസ്സില്‍ സങ്കീര്‍ണമായ ശസ്ത്രക്രിയ നടത്തിയെങ്കിലും കാര്യമായ ഫലമൊന്നുമുണ്ടായില്ല.

Advertising
Advertising


 തന്റെ നീളം വലിയൊരു പ്രയാസമയി കോസന്‍ കണക്കാക്കുന്നില്ലെങ്കിലും മറ്റുള്ളവരുടെ പരിഹാസം മാത്രമാണ് ചെറിയൊരു അസ്വസ്ഥതയുണ്ടാക്കുന്നത്.175 സെന്റീമീറ്റര്‍ ഉയരമുള്ള ഒരു സ്ത്രീയെ മുന്‍പ് കോസെന്‍ വിവാഹം കഴിച്ചിരുന്നെങ്കിലും ഇരുവരും അടുത്തിടെ വിവാഹമോചനം നേടുകയായിരുന്നു.

ആഗ്രഹിക്കുന്ന വധുവിന്റെ സവിശേഷതകളെക്കുറിച്ച് ചോദിച്ചപ്പോള്‍, വെളുത്ത നിറമായിരിക്കണം വധുവിനെന്നാണ് കോസന്‍ പറഞ്ഞത്. റഷ്യന്‍ പെണ്‍കുട്ടികള്‍ മാന്യന്‍മാരായ, ആകര്‍ഷണമൊത്ത പുരുഷന്മാരെ ഇഷ്ടപ്പെടുന്നവരാണെന്ന് താന്‍ കേട്ടിട്ടുണ്ടെന്നും കോസന്‍ ഒരു പരിപാടിക്കിടെ തന്റെ അഭിപ്രായം പങ്കുവച്ചു.

കുറഞ്ഞത് രണ്ട് മീറ്ററെങ്കിലും ഉയരമുള്ളവളായിരക്കണമെന്നാണ് വധുവിന്റെ നീളത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം മറുപടി നല്‍കിയത്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News