എയർഅറേബ്യക്ക് 1.32 ശതകോടി ലാഭം; 53% വർധന രേഖപ്പെടുത്തി

യാത്രക്കാരുടെ എണ്ണം 36% വർധിച്ചു

Update: 2023-11-14 01:05 GMT

ഷാർജയുടെ വിമാനകമ്പനിയായ എയർ അറേബ്യയുടെ ലാഭത്തിൽ 53 ശതമാനം വർധന. ഈവർഷം ആദ്യ ഒമ്പത് മാസത്തെ കണക്ക് അനുസരിച്ച്1.32 ശതകോടി ദിർഹമാണ് എയർ അറേബ്യയുടെ ലാഭം.

ഇക്കാലയളവിൽ വരുമാനത്തിൽ 16 ശതമാനം വളർച്ച രേഖപ്പെടുത്തി. 4.45 ശതകോടി ദിർഹമാണ് ഒമ്പത് മാസത്തെ റവന്യൂ ആയി കണക്കാക്കിയിരിക്കുന്നത്.

യാത്രക്കാരുടെ എണ്ണം 36 ശതമാനം വർധിച്ചു. 12.4 ദശലക്ഷം യാത്രക്കാരാണ് ഒമ്പത് മാസത്തിനുള്ളിൽ എയർ അറേബ്യയിൽ യാത്രചെയ്തതെന്ന് അധികൃതർ വാർത്താകുറിപ്പിൽ അറിയിച്ചു. 

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News