സൈക്കിളിലേറി ദുബൈ; ദുബൈ റൈഡിന് സമാപനം

ശൈഖ് സായിദ് റോഡിനെ വർണാഭമാക്കി 'ഡ്രസ് യുവർ റൈഡ്' മത്സരം

Update: 2026-11-01 08:43 GMT

ദുബൈ: ദുബൈ റൈഡ് 2026 വിജയകരമായി സമാപിച്ചു. ശൈഖ് സായിദ് റോഡായിരുന്നു വേദി. കുട്ടികളും മുതിർന്നവരുമടക്കം നിരവധി പേർ പങ്കെടുത്തു. വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരും സൈക്കിൾ റൈഡിനായെത്തി.

'ദുബൈ റൈഡി'നോടനുബന്ധിച്ച് 'ഡ്രസ് യുവർ റൈഡ്' മത്സരവും സംഘടിപ്പിച്ചിരുന്നു. 10,000 ദിർഹം വരെ സമ്മാനമായി നേടാൻ വഴിയൊരുക്കുന്നതായിരുന്നു മത്സരം. ഇത് ഇത്തവണത്തെ റൈഡ് ട്രാക്ക് കൂടുതൽ വർണാഭവും ആകർഷകവുമാക്കി.

ആദ്യമായി സംഘടിപ്പിച്ച ഈ മത്സരത്തിൽ നാല് വിഭാഗങ്ങളാണുണ്ടായിരുന്നത്. ഓരോ വിഭാഗത്തിലും 10,000 ദിർഹം വീതമാണ് സമ്മാനത്തുക. ഏറ്റവും മികച്ച രീതിയിൽ അലങ്കരിച്ച സൈക്കിൾ, ഏറ്റവും ക്രിയാത്മകമായ തീം, കുടുംബങ്ങൾക്കായുള്ള മികച്ച വേഷവിധാനം, ഗ്രൂപ്പുകൾക്കായുള്ള മികച്ച വേഷവിധാനം എന്നിങ്ങനെയായിരുന്നു വിഭാഗങ്ങൾ.

Advertising
Advertising


 




 






 

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Gulf Desk

contributor

Similar News