Writer - razinabdulazeez
razinab@321
അബൂദബി: മലപ്പുറം വളാഞ്ചേരി മൂന്നാക്കൽ സ്വദേശി അബ്ദു റഷീദ് (54) അബൂദബിയിൽ ഹൃദയസ്തംഭനം മൂലം മരണപ്പെട്ടു.അബൂദബി എൻ എം സി റോയൽ ഹോസ്പിറ്റലിൽ വെച്ചായിരുന്നു മരണം. അബൂദബി വെർച്ചൂസ് ട്രേഡിങ് കമ്പനിയിലെ പിആർഒ ജീവനക്കാരനായിരുന്നു അബ്ദുറഷീദ്. പരേതരായ അബ്ദുൽഹമീദ്, അലീമ എന്നിവരുടെ മകനാണ്. ഭാര്യ: സലീന, മക്കൾ: അലീമ റെസിലിൻ, ഫാത്തിമ റിയ, ഫാത്തിമ രിത. നടപടികൾ പൂർത്തിയാക്കി മയ്യത്ത് ഇന്ന് രാത്രി നാട്ടിൽ കൊണ്ടുപോയി നാളെ (6/9/2025) മൂന്നാക്കൽ ജുമാഅത്ത് പള്ളിയിൽ ഖബറടക്കും. അബൂദബി ഷഹാമ ഡിവിഷനിലെ ബഹർബാഹിയ യൂണിറ്റ് പ്രവർത്തകനായിരുന്നു അബ്ദുറഷീദ്.