അബൂദബി സ്ഫോടനം: മരിച്ച ഇന്ത്യക്കാരെ തിരിച്ചറിയാൻ ശ്രമം തുടരുന്നു

Update: 2022-08-26 11:49 GMT
Advertising

അബൂദബി സ്‌ഫോടനത്തിൽ മരിച്ച രണ്ട് ഇന്ത്യക്കാരെ തിരിച്ചറിയാൻ ശ്രമം തുടരുന്നതായി അബൂദബിയിലെ ഇന്ത്യൻ എംബസി. യു എ ഇ അധികൃതരുമായി ഇത് സംബന്ധിച്ച ആശയവിനിമയം ആരംഭച്ചതായും എംബസി അറിയിച്ചു.

അതേസമയം ഇന്ന് രാവിലെയുണ്ടായ സ്ഫോടനത്തിന് ശേഷം അബൂദബി വിമാനത്താവളത്തിന്റെ പ്രവർത്തനം സാധാരണ ഗതിയിലായെന്ന് ഇത്തിഹാദ് എയർവേസ്. അൽപനേരം പ്രവർത്തനം തടസപ്പെടുക മാത്രമാണുണ്ടായതെന്നും ചുരുക്കം വിമാന സർവീസുകളെ മാത്രമേ ഇത് ബാധിച്ചിട്ടുള്ളൂവെന്നും ഇത്തിഹാദ് അറിയിച്ചു. എയർപോർട്ടിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നിടത്താണ് രാവിലെ തീപിടിത്തം ഉണ്ടായത്.

പ്രത്യാക്രമണവുമായി സൗദി

ഹൂതി കേന്ദ്രങ്ങളിൽ കനത്ത പ്രത്യാക്രമണവുമായി സൗദി സഖ്യസേന. യമനിലെ മആരിബ് പ്രവിശ്യയിൽ പ്രത്യാക്രമണം തുടരുകയാണ്. 24 മണിക്കൂറിനുള്ളിൽ 230 ഹൂത്തി ഭീകരരെ വധിച്ചതായി സൗദി സഖ്യസേന അറിയിച്ചു.



Summary : Abu Dhabi blasts: Indian embassy in Abu Dhabi says efforts are on to identify the dead Indians

Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News