മിതമായ നിരക്കിൽ വേലക്കാരിയെന്ന് പരസ്യം; അറബ് പൗരന് 4,000 ദിർഹം പിഴ

യു.എ.ഇയിൽ ലൈസൻസുള്ള ഏജൻസികൾ വഴി മാത്രമേ വേലക്കാരികളെ നിയമിക്കാൻ കഴിയൂ

Update: 2023-03-22 06:10 GMT

മിതമായ നിരക്കിൽ വേലക്കാരിയുടെ സേവനം നൽകാമെന്ന് അവകാശപ്പെട്ട് വാട്‌സ്ആപ്പ് പരസ്യം നൽകിയ അറബ് പൗരന് ദുബൈയിൽ 4,000 ദിർഹം പിഴ ചുമത്തി. വ്യാജ പരസ്യത്തിലൂടെ തട്ടിപ്പിന് അവസരമൊരുക്കുകയും ദമ്പതികൾ 2000 ദിർഹം ഇയാൾക്ക് നൽകുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് നടപടി.

പുതിയ ഗാർഹിക തൊഴിലാളി നിയമപ്രകാരം, ലൈസൻസുള്ള ഏജൻസികൾ വഴി മാത്രമേ യു.എ.ഇയിൽ വേലക്കാരികളെ നിയമിക്കാൻ കഴിയൂ. പബ്ലിക് പ്രോസിക്യൂഷന്റെ അന്വേഷണത്തിൽ തട്ടിപ്പുകാരൻ വ്യാജ റിക്രൂട്ട്‌മെന്റ് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഗാർഹിക തൊഴിലാളികളെ കൊണ്ടുവരാമെന്ന് ഇയാളുടെ വാട്ട്‌സ്ആപ്പ് സന്ദേശങ്ങളിൽ പറയുന്നുണ്ട്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News