യഥാർഥ ആയിഷയെ നേരിൽ കണ്ട് അറബ്​ നടി മോന തവീൽ; വേദിയായി ദുബൈ

നടിയെന്ന നിലയിൽ മോനയെ മനസറിഞ്ഞ്​ അഭിനന്ദിക്കാനും നിലമ്പൂർ ആയിഷ മറന്നില്ല.

Update: 2023-02-12 18:49 GMT

ദുബൈ: 'ആയിഷ' സിനിമയിലെ യഥാർഥ നായിക നിലമ്പൂർ ആയിഷയെ നേരിൽ കണ്ട് അറബ്​ നടി മോന തവീൽ. സിനിമയിൽ മാമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേ നേടിയ നടിയാണ്​ മോന തവീൽ. ദുബൈയാണ് ഇരുവരുടെയും സംഗമത്തിന്​ വേദിയായത്.

നിരവധി വെല്ലുവിളികളെ അതിജീവിച്ചു കരുത്തു നേടിയ നിലമ്പൂർ ആയിശയെ കാണാനായത് തന്നെ വലിയ ഭാഗ്യമായി കരുതുകയാണ്​ മോന തവീൽ. ചിരിയും രോഷവും നൻമയും പിടിവാശിയുമൊക്കെ നിറഞ്ഞതാണ്​ മാമ്മയുടെ റോൾ. അത്​ ഏറെ തൻമയത്വത്തോടെയാണ്​ മോന തവീൽ അവതരിപ്പിച്ചത്​.

ഏറെക്കാലം സൗദി അറേബ്യയിൽ ഗദ്ദാമയായി ജീവിച്ച സമയത്തെ അതേ മാമ്മയുടെ പുനരാവിഷ്​കാരം തന്നെയാണ്​ സിനിമയിൽ കണ്ടതെന്ന്​ നിലമ്പൂർ ആയിഷ സാക്ഷ്യപ്പെടുത്തുന്നു. നടിയെന്ന നിലയിൽ മോനയെ മനസറിഞ്ഞ്​ അഭിനന്ദിക്കാനും അവർ മറന്നില്ല.

Advertising
Advertising

സിനിമയിൽ അഭിനയിക്കും മുമ്പ്​ നിലമ്പൂർ ആയിഷയുടെ ജീവചരിത്രം പൂർണമായും ഹൃദിസ്ഥമാക്കിയിരുന്നതായി മോന തവീൽ പറഞ്ഞു. 25 വർഷമായി യു.എ.ഇയിലുള്ള മോന നിരവധി പരസ്യചിത്രങ്ങളിലും സംഗീത വീഡിയോകളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഫീച്ചർ സിനിമയിൽ വേഷമിടുന്നത്.

രണ്ട്​ നടിമാരുടെ സംഗമത്തിന്​ ദുബൈ വേദിയായതിൽ ആയിഷ സിനിമയുടെ നിർമാതാവ്​ കൂടിയായ സക്കരിയയ്ക്കും നിറഞ്ഞ സംതൃപ്​തിയായി. ഒരുപാട്​ പേരെ ഓഡിഷൻ നടത്തിയാണ്​ മാമ്മയായി മോനാ തവീലിനെ തെരഞ്ഞെടുത്തതെന്ന് സക്കരിയ പറഞ്ഞു.

അതേസമയം, രണ്ടു നടിമാരുടെ സംഗമത്തിന്റെ നിർവൃതിക്കിടയിലേക്ക്​ യാദൃഛികമായി ഗായിക യുമ്​നയും വന്നെത്തി. ഇരുവരോടുമുള്ള സ്നേഹം പാട്ടിലൂടെ കൈമാറുകയും ചെയ്തു യുമ്​ന. മലയാളത്തിനു പുറമെ അറബ്​ ലോകത്തും മികച്ച പ്രതികരണമാണ്​ ആയിഷ സിനിമയ്ക്ക്​ ലഭിക്കുന്നത്​.

Full View

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News