ഏഷ്യൻ യൂത്ത് പാരാ ഗെയിംസ് 2025; യു.എ.ഇക്ക് ആദ്യ മെഡൽ
ടേബിൾ ടെന്നിസ് 'T3' വിഭാഗത്തിൽ താനി അൽ ഷെഹ്ഹിക്ക് വെങ്കല നേട്ടം
Update: 2025-12-12 11:40 GMT
ദുബൈ: ദുബൈയിൽ നടക്കുന്ന 2025 ഏഷ്യൻ യൂത്ത് പാരാ ഗെയിംസിൽ യു.എ.ഇ ദേശീയ ടീമിന്റെ ആദ്യ മെഡൽ സ്വന്തമാക്കി താനി അൽ ഷെഹ്ഹി. ടേബിൾ ടെന്നിസ് 'T3' വിഭാഗത്തിൽ മൂന്നാം സ്ഥാനത്തോടെ വെങ്കല മെഡൽ സ്വന്തമാക്കിയാണ് നേട്ടം.
35 രാജ്യങ്ങളിൽ നിന്നുള്ള 1,500 താരങ്ങളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. ജപ്പാൻ, ചൈന യഥാക്രമം സ്വർണവും സിൽവറും കരസ്ഥമാക്കി. ബോസിയ, ബാഡ്മിന്റൺ, പവർലിഫ്റ്റിങ്, നീന്തൽ, ടേബിൾ ടെന്നിസ്, വീൽചെയർ ബാസ്കറ്റ്ബോൾ, ആം റെസ്ലിങ് എന്നീ എട്ട് ഇനങ്ങളിൽ 51 പുരുഷ-വനിതാ താരങ്ങളുമായാണ് യു.എ.ഇ ടൂർണമെന്റിൽ പങ്കെടുക്കുന്നത്. ഇവന്റിൽ അംഗീകൃത 11 കായിക ഇനങ്ങളുമുണ്ട്.