അമ്പോ അമ്പിളി!; യുഎഇയുടെ ആകാശത്ത് കാണാം ബീവർ സൂപ്പർമൂൺ

ഇന്ന് സൂര്യാസ്തമയത്തോടെ ‌ദൃശ്യമാകും

Update: 2025-11-04 10:25 GMT
Editor : Mufeeda | By : Web Desk

ദുബൈ: ഈ വർഷത്തെ അവസാന സൂപ്പർമൂണായ ബീവർ സൂപ്പർമൂൺ ഇന്ന് രാത്രി യുഎഇയുടെ ആകാശത്ത് ദൃശ്യമാകും. സൂര്യാസ്തമയത്തോടെ ദ‍ശ്യമാകുന്ന സൂപ്പർമൂൺ നാളെ പൂർണ തിളക്കത്തിലെത്തും.

ചന്ദ്രൻ സാധാരണയേക്കാൾ വലുതും ഭൂമിയോട് അടുത്തായും തോന്നിക്കുന്ന പ്രതിഭാസമാണ് സൂപ്പർമൂൺ. ഇത്തവണ ചന്ദ്രൻ ഭൂമിയിൽ നിന്ന് 3,56,980 കിലോമീറ്റർ മാത്രം അകലെയായിരിക്കും. 2025-ലെ ഏറ്റവും അടുത്ത ദൂരമാണിത്. മറ്റു ഉപകരണങ്ങളുടെ സഹായമില്ലാതെ തുറസ്സായ സ്ഥലങ്ങളിൽ നിന്ന് സൂപ്പർമൂൺ കാണാനാകും.

Tags:    

Writer - Mufeeda

contributor

Editor - Mufeeda

contributor

By - Web Desk

contributor

Similar News