Writer - razinabdulazeez
razinab@321
ദുബൈ: യുഎഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന ആഘോഷങ്ങളിൽ ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിന് ഫുജൈറ പൊലീസ് 16 പേരെ അറസ്റ്റ് ചെയ്യുകയും 27 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. റോഡുകളിൽ അപകടകരമായ രീതിയിലുള്ള ഡ്രൈവിങ്, അഭ്യാസ പ്രകടങ്ങൾ, മത്സരയോട്ടം, അനാവശ്യമായി ശബ്ദമുണ്ടാക്കുക, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ വാഹനങ്ങൾ മോഡിഫൈ ചെയ്യുക, തുടങ്ങിയ നിയമലംഘനങ്ങളാണ് അധികൃതർ കണ്ടെത്തിയത്. അറസ്റ്റിലായവരെ തുടർനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.
ആഘോഷ സമയങ്ങളിൽ കൂടുതൽ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്ന് പൊലീസ് നേരത്തെ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. എങ്കിലും ഒരു വിഭാഗം ആളുകൾ നിർദേശങ്ങൾ പാലിക്കുന്നില്ലെന്ന് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് വാഹനങ്ങൾ കണ്ടുകെട്ടുന്നതുൾപ്പെടെ ശക്തമായ നടപടികളിലേക്ക് കടന്നതെന്ന് അധികൃതർ അറിയിച്ചു.