യുഎഇയിൽ ഇനി തണുപ്പ് കാലം;ശരാശരി താപനില 17.7°C മുതൽ 21.8°C വരെ

കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് താപനില 3 മുതൽ 6 ഡിഗ്രി സെൽഷ്യസ് വരെ കുറയും

Update: 2025-12-04 10:19 GMT
Editor : razinabdulazeez | By : Web Desk

ദുബൈ: യുഎഇയിൽ വരും ദിവസങ്ങളിൽ തണുപ്പേറുമെന്നും ശരാശരി താപനിലയിൽ ഗണ്യമായ കുറവുണ്ടാകുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് താപനില 3 മുതൽ 6 ഡിഗ്രി സെൽഷ്യസ് വരെ കുറയും. വടക്കുപടിഞ്ഞാറൻ കാറ്റിന്റെ സ്വാധീനമാണ് തണുപ്പിന് കാരണം. രാത്രികാലങ്ങളിൽ, പ്രത്യേകിച്ച് ഉയർന്ന പ്രദേശങ്ങളിൽ തണുപ്പ് കൂടുതലായിരിക്കും. കൂടാതെ, മൂടൽമഞ്ഞിനും മഴയ്ക്കും സാധ്യതയുണ്ട്. ഡിസംബറിൽ യുഎഇയിലെ ശരാശരി താപനില 17.7°C നും 21.8°C നും ഇടയിലായിരിക്കും. 2004 ൽ ജബൽ ജൈസിലാണ് (-0.7°C) രാജ്യത്തെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്.

Tags:    

Writer - razinabdulazeez

contributor

razinab@321

Editor - razinabdulazeez

contributor

razinab@321

By - Web Desk

contributor

Similar News