കമോൺ കേരള 'മീഡിയവൺ' മത്സരങ്ങൾ; ജേതാക്കൾക്ക് പുരസ്‌കാരം കൈമാറി

Update: 2023-05-23 02:03 GMT
Advertising

ഷാർജയിലെ കമോൺ കേരള പ്രദർശനത്തിൽ മീഡിയവൺ ഒരുക്കിയ മൽസരങ്ങളിലെ ജേതാക്കളെ പ്രഖ്യാപിച്ചു. ആവേശകരമായ രണ്ട് മൽസരങ്ങളാണ് മീഡിയവൺ മേളയിലെത്തുന്നവർക്കായി സംഘടിപ്പിച്ചത്.

യു ആർ ഓൺ എയർ എന്ന പേരിൽ വാർത്താ അവതരണ മൽസരവും, യു.എ.ഇയുടെ ചരിത്രം അടിസ്ഥാനമാക്കി ക്വിസ് മൽസരവുമാണ് മൂന്ന് ദിവസം നീണ്ട കമോൺ കേരള വേദിയിൽ മീഡിയവൺ ഒരുക്കിയത്.

മീഡിയവൺ യു.എ.ഇ ഇൻസ്റ്റഗ്രം പേജ് വഴി സംഘടിപ്പിച്ച ക്വിസ് മൽസരത്തിൽ ആദ്യ ദിവസം കൊല്ലം പുനലൂർ സ്വദേശി അഭിജിത് പിള്ള ജേതാവായി. രണ്ടാം ദിവസത്തെ മൽസരത്തിൽ കോഴിക്കോട് മുക്കം സ്വദേശി റിസു ഫറാസ് സമ്മാനം നേടി.

മൂന്നാം ദിവസം മലപ്പുറം വെളിയങ്കോട് സ്വദേശി അബ്ദുസലീം ജേതാവായി. ജേതാക്കൾക്ക് മീഡിയവൺ മിഡിലീസ്റ്റ് എഡിറ്റോറിയൽ വിഭാഗം മേധാവി എം.സി.എ നാസർ ഭീമ ജ്വല്ലറിയുടെ ഒരു പവൻ സ്വർണനാണയൽ സമ്മാനമായി നൽകി.

യൂ ആർ ഓൺ വാർത്താവതരണ മൽസരത്തിൽ നൂറുകണക്കിന് പേരാണ് മാറ്റുരച്ചത്. ഓരോ മണിക്കൂറിലും തെരഞ്ഞെടുക്കപ്പെട്ടവർക്ക് അസിയാൻ ജ്വല്ലറിയുടെ വൗച്ചറുകളാണ് സമ്മാനമായി നൽകിയത്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News