ഗൾഫുഡ് മേളയിൽ പുതിയ ഉൽപ്പന്നങ്ങളുമായി കമ്പനികൾ; ഇന്ത്യൻ വിഭവങ്ങൾക്ക് സ്വീകാര്യത

കോക്കനട്ട്​ പേസ്​റ്റ്​ മുതൽ മിക്​സ്​ചർ ഉൽപ്പന്നങ്ങൾ വരെ പുതിയ പാക്കിങ്ങിലും രീതിയിലും തയാറാക്കുകയാണ്​ കമ്പനികൾ.

Update: 2023-02-20 19:24 GMT

ദുബൈ: ഭക്ഷ്യമേഖലയിലെ മാറ്റം മുന്നിൽക്കണ്ട്​ ആവിഷ്​കരിച്ച നിരവധി ഉൽപ്പന്നങ്ങളാണ്​ ഗൾഫുഡ്​ മേളയിൽ കമ്പനികൾ അവതരിപ്പിക്കുന്നത്​. ഭക്ഷ്യോൽപ്പന്ന മേഖലയിൽ ഗൾഫ്​ മേഖല കൈവരിച്ച മികച്ച നേട്ടത്തി​ന്റെ കൂടി തെളിവായി മാറുകയാണ്​ മേള.

ഭക്ഷ്യമേഖല മാത്രമല്ല, അഭിരുചികളും മാറുകയാണ്​. ഇതു കണ്ടറിഞ്ഞാണ്​ ഭക്ഷ്യ വിപണന രംഗത്ത്​ പുതിയ ഉൽപ്പന്നങ്ങളും രീതികളും കൊണ്ടുവരാൻ കമ്പനികൾ തയാറെടുക്കുന്നത്​. കോക്കനട്ട്​ പേസ്​റ്റ്​ മുതൽ മിക്​സ്​ചർ ഉൽപ്പന്നങ്ങൾ വരെ പുതിയ പാക്കിങ്ങിലും രീതിയിലും തയാറാക്കുകയാണ്​ കമ്പനികൾ.

അൽ റവാബിയുടെ പുതിയ ഏ 2 മിൽക്ക്​ ഉൾപ്പടെയുള്ളവക്ക്​ മികച്ച സ്വീകാര്യതയാണ്​ മേളയിൽ ലഭിക്കുന്നത്​. ആർ.കെ.ജി ഉൽപന്നങ്ങൾക്കായി ഇത്തവണയും ഗൾഫുഡിൽ സ്​റ്റാൾ ഒരുക്കിയിട്ടുണ്ട്​.

ആർ.ജി ഫുഡ്​സും ഗൾഫുഡ്​ മേളയിൽ വലിയ പ്രതീക്ഷയാണ്​ അർപ്പിക്കുന്നത്​. ഇന്ത്യക്ക്​ പുറമെ തുർക്കി ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നും വൻതോതിൽ കമ്പനികളാണ്​ ഗൾഫുഡ്​ മേളയ്ക്കെത്തിയിരിക്കുന്നത്​.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News