Writer - razinabdulazeez
razinab@321
ദുബൈ: കോൺഗ്രസ് (എസ്) മുൻ സംസ്ഥാന പ്രസിഡന്റ് അഡ്വ. സി.എച്ച്. ഹരിദാസിന്റെ മകൻ മഹീപ് ഹരിദാസ് ദുബൈയിൽ അന്തരിച്ചു. 43 വയസായിരുന്നു. കോഴിക്കോട് പുതിയറ സ്വദേശിയാണ്. ദുബൈ ജെംസ് മില്യനിയം സ്കൂൾ അധ്യാപിക രമ്യ മഹീപിന്റെ ഭർത്താവാണ്. മകൾ പാർവതി ദുബൈ ജെംസ് സ്കൂളിൽ വിദ്യാർഥിയാണ്. മാതാവ് മല്ലിക ഹരിദാസ് പഞ്ചാബ് നാഷണൽ ബാങ്ക് ഉദ്യോഗസ്ഥയായിരുന്നു. സഹോദരൻ: ഉദയ് ഹരിദാസ് (ആസ്ട്രേലിയ). മൃതദേഹം പിന്നീട് ദുബൈയിൽ സംസ്കരിക്കും.