യു.എ.ഇ പൗരൻമാരുടെ നിർബന്ധിത സൈനികസേവനം; വീട്ടിലെ ഏക പുത്രൻമാരെ ഒഴിവാക്കി

സഹോദരിമാരുണ്ടെങ്കിൽ ഇളവില്ല

Update: 2023-01-30 19:02 GMT

യു.എ.ഇ പൗരൻമാരുടെ നിർബന്ധിത സൈനിക സേവന നിയമത്തിൽ ഭേദഗതി. വീട്ടിലെ ഏക പുത്രനാണെങ്കിൽ അവരെ ഇതിൽ നിന്ന് ഒഴിവാക്കും. എന്നാൽ, ഇയാൾക്ക് സഹോദരിമാരുണ്ടെങ്കിൽ ഇളവ് ലഭിക്കില്ല. ഏക പുത്രൻമാർ മറ്റ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെങ്കിൽ സ്വന്തം ഇഷ്ടപ്രകാരം സൈന്യത്തിൽ ചേരാം. എന്നാൽ, യുദ്ധനിരയിലുണ്ടാകണം എന്ന് നിർബന്ധമില്ല. നിശ്ചിത വിദ്യാഭ്യാസമുള്ളവർക്ക് 11 മാസവും മറ്റുള്ളവർക്ക് 3 വർഷവുമാണ് നിർബന്ധിത സൈനിക സേവനം. വനിതകൾക്ക് സൈനിക സേവനം നിർബന്ധമല്ല. താൽപര്യമുള്ള വനിതകൾക്ക് 11 മാസത്തെ സേവനം തെരഞ്ഞെടുക്കാം.

Full View

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News