ഭരണാധികാരിയുടെ നിർദേശം; ഷാർജയിൽ 143 പൗരന്മാരുടെ 7.3 കോടി ദിർഹമിന്റെ കടങ്ങൾ തീർപ്പാക്കി
2014 ൽ രൂപീകരിച്ച സമിതി ഇതുവരെ 2,791 പൗരന്മാർക്ക് ആശ്വാസമേകി 1.35 ബില്യൺ ദിർഹമിന്റെ കടങ്ങൾ തീർപ്പാക്കിയിട്ടുണ്ട്
Update: 2025-11-25 12:08 GMT
ഷാർജ: ഷാർജ ഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിർദേശപ്രകാരം 143 പൗരന്മാരുടെ കടങ്ങൾ തീർപ്പാക്കാൻ 73.786 ദശലക്ഷം ദിർഹം അനുവദിച്ചു. ഷാർജ കടം തീർപ്പാക്കൽ സമിതിയുടെതാണ് നടപടി. സാമ്പത്തിക കേസിൽ ശിക്ഷിക്കപ്പെട്ടവരുടെയും മരണപ്പെട്ടവരിൽ കടബാധ്യതയുള്ളവരുടെയും കടങ്ങളാണ് തീർത്തത്. പൗരന്മാരുടെ ദുരിതമകറ്റാനും സമൂഹത്തിൽ സ്ഥിരത ഉറപ്പാക്കാനുമുള്ള ഭരണാധികാരിയുടെ പ്രതിബദ്ധതയുടെ ഭാഗമായാണ് നടപടി. 2014 ൽ രൂപീകരിച്ച സമിതി ഇതുവരെ 2,791 പൗരന്മാർക്ക് ആശ്വാസമേകി 1.35 ബില്യൺ ദിർഹമിന്റെ കടങ്ങൾ തീർപ്പാക്കിയിട്ടുണ്ട്.