യുഎഇയിൽ ഡ്രൈവറില്ലാ കാറുകൾ: ലൈസന്‍സ് സ്വന്തമാക്കി ചൈനീസ് കമ്പനിയായ വീറൈഡ്
ലോകത്തെ വിവിധ രാജ്യങ്ങളിൽ വീറൈഡ് കമ്പനിക്ക് ശൃംഖലയുണ്ട്
Update: 2023-07-03 19:08 GMT
ദുബൈ: യുഎഇയിൽ ആദ്യമായി ഡ്രൈവറില്ലാ കാറുകൾ റോഡിലിറക്കാൻ ലൈസൻസ് ചൈനീസ് കമ്പനിയായ 'വീറൈഡി'ന്. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ട്വിറ്ററിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. യു.എ.ഇക്ക് അനുസൃതമായ സ്വയം ഓടുന്ന നിരവധി വാഹനങ്ങൾ കമ്പനി പരീക്ഷിക്കും. ലോകത്തെ വിവിധ രാജ്യങ്ങളിൽ വീറൈഡ് കമ്പനിക്ക് ശൃംഖലയുണ്ട്.