ഇ-വാലറ്റ് പാർക്കിങ്: 10 വർഷത്തെ കരാർ ഒപ്പുവച്ച് ദുബൈ വിമാനത്താവളവും സാലിക്കും

ജനുവരി 22 മുതൽ DXBയിലെ പെയ്ഡ് പാർക്കിങ്ങുകളിൽ സാലിക്കിന്റെ ഇ-വാലറ്റ് പേയ്മെന്റ് സൊല്യൂഷൻ

Update: 2026-01-13 11:38 GMT

ദുബൈ വിമാനത്താവളവും ദുബൈയുടെ റോഡ് ടോൾ കമ്പനിയായ സാലിക്കും ഇ-വാലറ്റ് പാർക്കിങ് കരാറിൽ ഒപ്പുവച്ചു. ദുബൈ ഇന്റർനാഷണൽ എയർപോർട്ടിന്റെ (DXB) മൂന്ന് ടെർമിനലുകളിലും തടസ്സമില്ലാത്ത ഇ-വാലറ്റ് പാർക്കിങ് നടപ്പാക്കാനാണ് കരാർ. ദുബൈ എയർപോർട്ട്സിന്റെ ചെയർമാൻ ശൈഖ് അഹമ്മദ് ബിൻ സഈദ് ആൽ മക്തൂമും സാലിക്കിന്റെ ചെയർമാൻ മതാർ അൽ തായറും 10 വർഷത്തെ കരാറിലാണ് ഒപ്പുവച്ചത്.

ഈ കരാർ പ്രകാരം ജനുവരി 22 മുതൽ DXBയിലെ എല്ലാ പെയ്ഡ് കാർ പാർക്കിങ്ങുകളിലും സാലിക്കിന്റെ ഇ-വാലറ്റ് പേയ്മെന്റ് സൊല്യൂഷൻ നടപ്പാക്കും. 1, 2, 3 ടെർമിനലുകൾ, കാർഗോ മെഗാ ടെർമിനൽ എന്നിവ ഉൾപ്പെടെ 7,400 പാർക്കിങ് സ്ഥലങ്ങളിലാണ് ഇത് നടപ്പാക്കുക.

Advertising
Advertising

 

ദുബൈ എയർപോർട്ട്സിന്റെ നിലവിലുള്ള കാർ പാർക്കിങ് മാനേജ്മെന്റ് സിസ്റ്റവുമായി സാലിക് തങ്ങളുടെ ഇ-വാലറ്റ് സിസ്റ്റം സംയോജിപ്പിക്കും. ഇതിലൂടെ സന്ദർശകർക്ക് അവരുടെ സാലിക് ഇ-വാലറ്റ് അക്കൗണ്ടുകളിൽ നിന്ന് തടസ്സമില്ലാതെ പണമടയ്ക്കാൻ കഴിയും. സുഗമമായ പാർക്കിങ്ങിന് അവസരമൊരുക്കുകയും ഗതാഗതം മെച്ചപ്പെടുത്തുകയും ചെയ്യും.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News