ദുബൈ ഫിറ്റ്നസ് ചലഞ്ച് വീണ്ടും; ഒക്ടോബർ 29 മുതൽ പുതിയ എഡിഷൻ
പുതിയ എഡിഷനിൽ ആളുകളുടെ പങ്കാളിത്തം ഉയരുമെന്നാണ് കണക്കുകൂട്ടൽ
ദുബൈ:ആരോഗ്യസംരക്ഷണത്തിന്‍റെ ദുബൈ മാതൃകയായിഅടയാളപ്പെടുത്തിയ ദുബൈഫിറ്റ്നസ്ചാലഞ്ച്വീണ്ടും. ചാലഞ്ചിന്‍റെ ആറാം എഡിഷൻഒക്ടോബർ 29മുതൽ നവംബർ 27വരെ നടക്കും. പുതിയ എഡിഷനിൽ ആളുകളുടെ പങ്കാളിത്തം ഉയരുമെന്നാണ് കണക്കുകൂട്ടൽ.
2017ൽ ആണ് ദുബൈ ചാലഞ്ചിന് തുടക്കം കുറിച്ചത്. ആരോഗ്യകരമായ ജീവിതശൈലി പ്രോൽസാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ്കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ്ബിൻ റാശിദ് ആൽ മക്തൂം ആണ് ഈ വേറിട്ട പദ്ധതിക്കു പിന്നിൽ.
ഒരുമാസക്കാലം എല്ലാ ദിവസവും മുപ്പത് മിനുറ്റ് സമയം വ്യായാമത്തിന് ചെലവിടുക. ഇതാണ് ചലഞ്ചിൽ പങ്കെടുക്കുന്നവർ ചെയ്യേണ്ടത്. ഈ കാലയളവിനിടയിൽ വ്യത്യസ്തങ്ങളായ പരിപാടികളും സംഘടിപ്പിക്കും. നടത്തം, ടീം സ്പോർട്സ്, പാഡ്ൽ ബോർഡിങ്, ഗ്രൂപ്പ് ഫിറ്റ്നസ്ക്ലാസുകൾ, ഫുട്ബാൾ, യോഗ, സൈക്ലിങ്തുടങ്ങിയവ ഇതിന്‍റെ ഭാഗമായി നടക്കും. ജീവിക്കാനുംജോലി ചെയ്യാനും സന്ദർശിക്കാനും ഏറ്റവും മികച്ച സ്ഥലമെന്ന നിലയിൽ ദുബൈയുടെ പദവി ഉയർത്തുന്ന ലക്ഷ്യത്തിന്‍റെ ഭാഗമായാണ്പദ്ധതിനടപ്പിലാക്കുന്നത്. ആരോഗ്യകരമായജീവിതശൈലിക്ക്ജനങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്ദുബൈ ഫിറ്റ്നസ്ചാലഞ്ചിന്റെ നിലപാടെന്ന്ശൈഖ് ഹംദാൻ വ്യക്തമാക്കി.
കഴിഞ്ഞവർഷങ്ങളിൽ ദുബൈ ഒന്നടങ്കം ഏറ്റെടുത്ത ചാലഞ്ചിൽ ഇത്തവണ കൂടുതൽ പേർ പങ്കുചേരും. എല്ലാ വാരാന്ത്യങ്ങളിലും പ്രധാന കായിക മത്സരങ്ങളും മികച്ച ഫിറ്റ്നസ് പ്രഫഷണലുകളുടെ സൗജന്യ ലൈവ്, വെർച്വൽ ക്ലാസുകളും ഇത്തവണയും ഉണ്ടായിരിക്കും. www.dubaifitnesschallenge.com എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്താണ്പരിപാടിയുടെ ഭാഗമാകേണ്ടത്.