മഴക്കെടുതിയെ തുടർന്ന് ദുബൈയിലേക്ക് വരുന്ന വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം അവസാനിച്ചു

ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വരുന്ന വിമാനങ്ങൾക്ക് വെള്ളിയാഴ്ച ഉച്ചക്ക് 12 മുതലാണ് 48 മണിക്കൂർ നിയന്ത്രണം പ്രഖ്യാപിച്ചത്.

Update: 2024-04-21 19:27 GMT
Editor : Thameem CP | By : Web Desk

ദുബൈ:മഴക്കെടുതിയെ തുടർന്ന് ദുബൈയിലേക്ക് വരുന്ന വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം അവസാനിച്ചു. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വരുന്ന വിമാനങ്ങൾക്ക് വെള്ളിയാഴ്ച ഉച്ചക്ക് 12 മുതലാണ് 48 മണിക്കൂർ നിയന്ത്രണം പ്രഖ്യാപിച്ചത്. ദുബൈ എയർപോർട്ട് പൂർണമായും പ്രവർത്തനസജ്ജമായെന്ന് ദുബൈ എയർ നാവിഗേഷൻ സർവീസ് അറിയിച്ചു. എമിറേറ്റ്‌സ്, ഫ്‌ലൈ ദുബൈ വിമാനങ്ങൾ ഇന്നലെ മുതൽ ഷെഡ്യൂൾ പ്രകാരം റെഗുലർ സർവീസ് ആരംഭിച്ചിരുന്നു. യാത്രക്കാർ ദുബൈ വിമാനത്താവളത്തിൽ നിക്ഷേപിച്ച 30,000 ബാഗേജുകൾ ഉടമസ്ഥരിലേക്ക് എത്തിക്കാൻ പ്രത്യേക കർമസേന രൂപീകരിച്ചതായി എമിറേറ്‌സ് അറിയിച്ചു.

Advertising
Advertising

റോഡ് ഗതാഗതവും സാധാരണ നിലയിലേക്കെത്തുകയാണ്. അബൂദബിയിൽ നിന്ന് ദുബൈയിലേക്കുള്ള E-11, E-311 ഹൈവേകളുടെ ഒരു ഭാഗം ഇന്നലെ മുതൽ അറ്റകുറ്റപണിക്കായി അടച്ചിരുന്നതും തുറന്നു. ഷാർജയിൽ തിങ്കളാഴ്ചയും സ്‌കൂൾ പഠനം ഓൺലൈൻ വഴിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.

ഇനിയും വെള്ളക്കെട്ട് ഒഴിയാത്ത ഷാർജയിലെയും, അജ്മാനിലെ താമസമേഖലകളിൽ പ്രതിസന്ധി തുടരുകയാണ്. എന്നാൽ അബൂദബിയിൽ വെള്ളക്കെട്ട് ഏറെക്കുറെ പരിഹരിച്ചതായി അധികൃതർ അറിയിച്ചു.

വെള്ളകെട്ട് ഒഴിവാക്കാൻ ഷാർജ മുനിസിപ്പാലിറ്റി പ്രവർത്തനം ഊർജിതമാക്കയിട്ടുണ്ട്. മലയാളി കൂട്ടായ്മകൾ നടത്തുന്ന അവശ്യസാധനങ്ങളുടെ വിതരണമാണ് വൈദ്യുതി മുടങ്ങിയ ബഹുനില കെട്ടിടങ്ങളിൽ കുടുങ്ങി കിടക്കുന്ന ആയിരങ്ങൾക്ക് ആശ്വാസമാകുന്നത്.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News