ഒമേഗ പെയിൻ കില്ലർ വ്യാജബോട്ടിലുകൾ യു.എ.ഇ വിപണിയിൽ; നിയമനടപടിക്കൊരുങ്ങി കമ്പനി

വ്യാജ ഉൽപന്നങ്ങളുടെ വിതരണം തടയാൻ സർക്കാർ സംവിധാനങ്ങളുമായി സഹകരിച്ച്​ നിയമ നടപടികൾ തുടരുകയാണെന്ന്​ കമ്പനി സാരഥികൾ ദുബൈയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

Update: 2023-02-23 19:30 GMT

പ്രമുഖ വേദനസംഹാരിലേപനമായ 'ഒമേഗ'യുടെ വ്യാജ പതിപ്പുകൾ യു.എ.ഇ വിപണിയിൽ കണ്ടെത്തിയ സാഹചര്യത്തിൽ കർശന നിയമ നടപടിക്കൊരുങ്ങി അൽബുൽദാൻ കമ്പനി. വ്യാജ ഉൽപന്നങ്ങളുടെ വിതരണം തടയാൻ സർക്കാർ സംവിധാനങ്ങളുമായി സഹകരിച്ച്​ നിയമ നടപടികൾ തുടരുകയാണെന്ന്​ കമ്പനി സാരഥികൾ ദുബൈയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

Full View

ഒമേഗപെയിന്‍ കില്ലര്‍ ഓയിന്‍മെന്‍റിന്‍റെ 60, 120 മില്ലി ബോട്ടിലുകളുടെ അതേ മാതൃകയിലാണ്​ വൻതോതിൽ വ്യാജ ഉൽപന്നങ്ങൾ കണ്ടെത്തിയതെന്ന്​ അൽ ബുൽദാൻ കമ്പനി അധികൃതർ അറിയിച്ചു. യു.എ.ഇയിലും ഒമാനിലുമുള്ള തങ്ങളുടെ ഉപയോക്​താക്കളെ വഞ്ചിക്കാനുള്ള ആസൂത്രിത നീക്കം തടയാൻ എല്ലാ മാർഗങ്ങളും സ്വീകരിച്ചു വരികയാണെന്ന് അൽബുല്‍ദാന്‍ മാനേജിംഗ് ഡയറക്ടര്‍ ജേക്കബ് വര്‍ഗീസ്, സെയില്‍സ് ആന്‍ഡ്മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ ജോയ് തണങ്ങാടന്‍, ഇന്റര്‍നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി എക്‌സ്‌പോര്‍ട്ട്‌സ് മാനേജര്‍ മാരിസെല്‍ വോംങ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

Advertising
Advertising

യു.എ.ഇയിലെ അല്‍ ഐനിൽ 2002ലാണ് അല്‍ ബുല്‍ദാന്‍ ഗ്രൂപ് ഓഫ് കമ്പനീസ് സ്ഥാപിതമായത്. കുറഞ്ഞ നിരക്കിൽ തങ്ങളുടെ വ്യാജ ഉൽപന്നം വിപണിയിലിറക്കുന്നതിനെതിരെ ദുബൈ എകണോമിക് ഡിപ്പാര്‍ട്ട്‌മെന്‍റ്​, ആരോഗ്യ, രോഗ പ്രതിരോധ മന്ത്രാലയം എന്നിവിടങ്ങളില്‍ കമ്പനി പരാതി നല്‍കിയിട്ടുണ്ട്. കോടതി നടപടികളും സമാന്തരമായി പുരോഗമിക്കുകയാണ്​.

ഫിലിപ്പീന്‍സ് ആസ്ഥാനമായ ഇന്‍റര്‍നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ഇന്‍കോര്‍പറേറ്റഡാണ് ഒമേഗ പെയിന്‍ കില്ലര്‍ ഓയിന്റ്‌മെന്റ് അടക്കമുള്ള മെഡിക്കല്‍ ഉല്‍പന്നങ്ങള്‍ ഉല്‍പാദിപ്പിക്കുന്നത്.

യു.എ.ഇയിലെഫിലിപ്പീന്‍സ് അംബാസഡര്‍ ഫെര്‍ഡിനാന്‍ഡ് എ വെര്‍, ദുബൈ കോണ്‍സുൽ ജനറൽ റിനാ​ട്ടോ എൻ ഡുനാസ്​, വൈസ്കോണ്‍സുല്‍ പൗലോ ബെല്ലെ ഡി എബോറ, എന്നിവരുടെ സാന്നിധ്യത്തിൽ ആയിരുന്നു വാർത്താ സമ്മേളനം. അല്‍ ബുല്‍ദാന്‍ ഡയറക്ടര്‍ റോബി വര്‍ഗീസ്, ഡയറക്ടറും സി.ഫ്.ഒയുമായഷീല വര്‍ഗീസ്, ഐപിഐ വൈസ് പ്രസിഡന്റ് റയാന്‍ ഗ്‌ളെന്‍, ഐപിഐഗ്‌ളോബല്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ പാട്രിക് എന്നിവരും സന്നിഹിതരായിരുന്നു.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News