വ്യാജ പാർട്ട് ടൈം ജോലി തട്ടിപ്പ്; മുന്നറിയിപ്പുമായി ദുബൈ പൊലീസ്

ഉദ്യോഗാർഥികളെ ലക്ഷ്യമിട്ടാണ് സംഘം പ്രവർത്തിക്കുന്നത്

Update: 2026-08-06 16:53 GMT

ദുബൈ: വ്യാജ പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് ആളുകളെ വഞ്ചിക്കുന്ന തട്ടിപ്പ് സംഘങ്ങൾക്കെതിരെ ദുബൈ പൊലീസ് മുന്നറിയിപ്പ് നൽകി. ഉദ്യോഗാർഥികളെ ലക്ഷ്യമിട്ടാണ് സംഘം പ്രവർത്തിക്കുന്നത്. ഇരകളെക്കൊണ്ട് പുതിയ ബാങ്ക് അക്കൗണ്ടുകൾ തുറപ്പിക്കുകയും പിന്നീടുള്ള സാമ്പത്തിക ഇടപാടുകൾക്ക് ഉപയോ​ഗിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു.

ഇത്തരത്തിൽ തട്ടിപ്പിനിരയായ ഒരു യുവാവിന്റെ കേസ് ദുബൈ പൊലീസ് പങ്കുവെച്ചു. സോഷ്യൽ മീഡിയയിൽ കണ്ട വർക്ക് ഫ്രം ഹോം പാർട്ട് ടൈം ജോലിയുടെ പരസ്യത്തിൽ ആകൃഷ്ടനായാണ് ഇയാൾ അപേക്ഷിച്ചത്. വേഗത്തിൽ അധിക വരുമാനം നേടാമെന്ന വാഗ്ദാനത്തിൽ വീണ യുവാവിന്, ജോലിയിൽ പ്രവേശിച്ചതായി സന്ദേശം ലഭിക്കുകയായിരുന്നു. തുടർന്ന്, പുതുതായി ആരംഭിച്ച ബാങ്ക് അക്കൗണ്ട് വഴി പണം സ്വീകരിക്കാനും കൈമാറാനും ആവശ്യപ്പെട്ടു. എന്നാൽ സാമ്പത്തിക ഇടപാടുകൾ പോലീസ് നിരീക്ഷിച്ചതോടെയാണ് തട്ടിപ്പ് സംഘം വലയിലായത്. 

Tags:    

Writer - എൻ. കെ ഷാദിയ

contributor

Editor - എൻ. കെ ഷാദിയ

contributor

By - Web Desk

contributor

Similar News