അബൂദബി മുസഫയിൽ തീപിടിത്തം; വാണിജ്യ കേന്ദ്രം കത്തിനശിച്ചു

മുസഫ വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന ഫർണീച്ചർ ഷോറൂമിൽ നിന്നാണ് തീപടർന്നത്

Update: 2023-08-03 18:50 GMT

അബൂദബി മുസഫയിലുണ്ടായ തീപിടുത്തത്തിൽ വാണിജ്യകേന്ദ്രം കത്തിനശിച്ചു. വൻതുകയുടെ നഷ്ടം കണക്കാക്കുന്നു. മുസഫ വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന ഫർണീച്ചർ ഷോറൂമിൽ നിന്നാണ് തീപടർന്നത്.

ഇന്ന് ഉച്ചക്ക് പന്ത്രോണ്ടെയാണ് ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഫർണീച്ചർ ഷോറൂമിൽ തീപിടിത്തമുണ്ടായത്. അബൂദബിയിലെ മേഴ്‌സിഡസ് ബെൻസിന്റെ സർവീസ് കേന്ദ്രം പ്രവർത്തിക്കുന്നതും ഇതേ കെട്ടിടത്തിലാണ്. തീപിടുത്തത്തിൽ ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

തീപിടിച്ച കെട്ടിടത്തിലെയും സമീപത്തെ കെട്ടിടത്തിലെയും ഓഫീസുകളിൽ നിന്ന് മുഴുവൻ ജീവനക്കാരെയും സിവിൽ ഡിഫൻസ് സുരക്ഷിതമായി ഒഴിപ്പിച്ചു. കെട്ടിടത്തിലെ കാർഷോറൂമിലുമുണ്ടായിരുന്ന കാറുകളും പുറത്തേക്ക് മാറ്റി. പരിസരത്തെ റോഡുകളിൽ ഗതാഗതം തടസപ്പെട്ടു.

നഷ്ടം സംബന്ധിച്ച ഔദ്യോഗിക കണക്കുകൾ ലഭ്യമായിട്ടില്ല. അബൂദബി പൊലീസും അബൂദബി സിവിൽ ഡിഫൻസും സംയുക്തമായാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. അഗ്‌നിബാധയുടെ കാരണം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News