ഇറാൻ മോചിപ്പിച്ച അഞ്ച് അമേരിക്കക്കാർ നാട്ടിലെത്തി

കഴിഞ്ഞ ദിവസം അഞ്ചു​ പേരും ഇറാനിൽ​ നിന്ന് ദോഹയിലെത്തിയിരുന്നു.

Update: 2023-09-19 17:42 GMT

ഇറാൻ മോചിതരാക്കിയ അഞ്ച് അമേരിക്കക്കാർ നാട്ടിലെത്തി. ചൊവ്വാഴ്ച രാവിലെയാണ് ഇവരെയും വഹിച്ചുള്ള വിമാനം വിർജീനിയയിലെ ഫോർട്ട് ബെൽ​വോയിറിൽ ഇറങ്ങിയത്.

കഴിഞ്ഞ ദിവസം അഞ്ചു​ പേരും ഇറാനിൽ​ നിന്ന് ദോഹയിലെത്തിയിരുന്നു. തടവുകാരെ മോചിപ്പിക്കുന്നതിനുള്ള കരാറിന്റെ ഭാഗമായി ദക്ഷിണ കൊറിയയിൽ തടഞ്ഞു​വച്ച ഇറാന്റെ 600 കോടി ഡോളർ ദോഹയിലെ ബാങ്കുകളിലേക്ക് അയച്ചിരുന്നു.

അതേസമയം, ആണവായുധം സ്വന്തമാക്കാൻ ഇറാനെ അനുവദിക്കില്ലെന്ന് ബൈഡൻ മുന്നറിയിപ്പ് നൽകി. ഇറാനും അമേരിക്കയ്ക്കും ഇടയില്‍ ഖത്തര്‍ നടത്തുന്ന മധ്യസ്ഥ ശ്രമങ്ങളുടെ ഫലമായിട്ടായിരുന്നു തടവുകാരെ മോചിപ്പിക്കൽ.

ഖത്തറിന്റെ മധ്യസ്ഥതയില്‍ നടക്കുന്ന അനുരഞ്ജന നീക്കങ്ങളില്‍ പ്രധാന ഉപാധികള്‍ തടവുകാരെ കൈമാറലും ഉപരോധം കാരണം മരവിപ്പിച്ച പണം തിരിച്ചു നല്‍കലുമാണ്. അതേസമയം, അമേരിക്കയില്‍ തടവിലുള്ള ഇത്രയും ഇറാന്‍ പൗരന്മാരെയും ഉടന്‍ മോചിപ്പിക്കുമെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News