അൽഐനിൽ വാഹനാപകടത്തിൽ അഞ്ച് വിദ്യാർഥികൾ മരിച്ചു

യു.എ.ഇ സ്വദേശികളാണ് മരിച്ചത്

Update: 2023-08-23 02:07 GMT

യുഎഇയിലെ അൽഐനിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ചു. മരിച്ചവരെല്ലാം യുഎഇ സ്വദേശികളായ വിദ്യാർഥികളാണ്. ഇന്നലെ പുലർച്ചെ ഒരു മണിയോടെ സാആ റോഡിലാണ് അപകടമുണ്ടായത്.

ഇടിച്ച് തകർന്ന് കിടക്കുന്ന രണ്ട് വാഹനങ്ങളുടെ ചിത്രം അബൂദബി പൊലീസ് പുറത്തുവിട്ടു. അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ ഇന്നലെ ഉച്ചയോടെ അൽഐൻ ഉമ്മു ഗഫറയിൽ ഖബറടക്കി. അപകടത്തിൽ ഒരാൾ പരിക്കുകളോടെ രക്ഷപ്പെട്ടു.   

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News