ഫ്ലൈദുബൈ സംഭവം; ഇസ്രായേൽ-യുഎഇ വിദേശകാര്യ മന്ത്രിമാർ ഫോൺ സംഭാഷണം നടത്തി

ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും ചർച്ചയായി

Update: 2026-10-01 06:55 GMT

ദുബൈ: ദുബൈ-തെൽ അവീവ് ഫ്ലൈ ദുബൈ വിമാനം അടിയന്തരമായി സൗദിയിൽ ഇറക്കിയതുമായി ബന്ധപ്പെട്ട് ഇസ്രായേൽ വിദേശകാര്യ മന്ത്രി ഗിഡിയോൺ സാറുമായി ഫോണിൽ സംസാരിച്ച് യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ. വിമാനത്തിലുണ്ടായ സംഭവത്തെക്കുറിച്ച് നേതാക്കൾ ചർച്ച ചെയ്തു. ദുബൈ വിമാനത്താവളത്തിൽ നിന്ന് ഇസ്രായേലിലെ ബെൻ ഗുറിയൻ വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് വിമാനം സൗദിയിലേക്ക് അടിയന്തരമായി ഇറക്കുന്നത്. അധികൃതർ സംഭവം നിയന്ത്രണവിധേയമാക്കിയിരുന്നു.

ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും അത് കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങളും ഫോൺ സംഭാഷണത്തിൽ നേതാക്കൾ ചർച്ച ചെയ്തു. മേഖലയിലെ നിലവിലെ സാഹചര്യങ്ങളും ഇരുവരും വിലയിരുത്തി. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരുടെ സുരക്ഷക്കും ക്ഷേമത്തിനുമായി എല്ലാവിധ പിന്തുണയും ഷെയ്ഖ് അബ്ദുല്ല അറിയിച്ചു. 

Tags:    

Writer - റസിൻ അബ്ദുൽ അസീസ്

contributor

razinab@321

Editor - റസിൻ അബ്ദുൽ അസീസ്

contributor

razinab@321

By - Gulf Desk

contributor

Similar News