ദുബൈ നഗരത്തിൽ ഫുഡ് ഡെലിവറിക്ക് റോബോട്ടുകൾ എത്തുന്നു
അത്യാധുനിക സെൻസറുകളുടെ സഹായത്തോടെ വഴിയും മാർഗ തടസങ്ങളുമൊക്കെ മനസിലാക്കി മുന്നോട്ടു നീങ്ങാൻ കഴിവുള്ളവായാകും തലബോട്ടുകൾ
ഫുഡ് ഡെലിവറിക്ക് തയ്യാറായ റോബോട്ടുകൾ
ദുബൈ നഗരത്തിൽ ഫുഡ് ഡെലിവറിക്ക് റോബോട്ടുകൾ എത്തുന്നു. ദുബൈ സിലിക്കൻ ഒയാസിലാണ് ആദ്യഘട്ടത്തിൽ റോബോട്ടുകൾ ഭക്ഷണവിതരണത്തിന് ഇറങ്ങുന്നത്. ആർ.ടി.എയും ഫുഡ് ഡെലിവറി ആപ്പായ തലബാത്തും ചേർന്നാണ് പദ്ധതി.
തലബോട്ട് എന്നാണ് ഫുഡ് ഡെലിവറിക്ക് രംഗത്തിറക്കുന്ന ഈ റോബോട്ടുകൾക്ക് പേരിട്ടിരിക്കുന്നത്. സിലിക്കൻ ഒയാസിസിലെ സിദർ വില്ല സമുച്ചയത്തിലാണ് പരീക്ഷണാടിസ്ഥാനത്തിൽ ആർ.ടിഎയുടെ റോബോട്ടുകൾ ഫുഡ് ഡെലിവറി നടത്തുക. അത്യാധുനിക സെൻസറുകളുടെ സഹായത്തോടെ വഴിയും മാർഗ തടസങ്ങളുമൊക്കെ മനസിലാക്കി മുന്നോട്ടു നീങ്ങാൻ കഴിവുള്ളവായാകും തലബോട്ടുകൾ.
നേരത്തേ ദുബൈ എക്സ്പോ വേദിയിൽ ഇത് വിജയകരമായി പരീക്ഷിച്ചിരുന്നു. സിദർ വില്ല ഷോപ്പിങ് സെന്ററിലെയും പരിസരത്തെയും റെസ്റ്റോറന്റുകളിൽ ലഭിക്കുന്ന ഓർഡറുകളാണ് റോബോട്ടുകൾ ഉപഭോക്താക്കളുടെ വീട്ടുപടിക്കൽ എത്തിച്ചു നൽകുക. മൂന്ന് കിലോമീറ്റർ ചുറ്റളവിൽ ഇതിന് സഞ്ചരിക്കാൻ കഴിയും. പതിനഞ്ച് മിനിറ്റ് കൊണ്ട് ഡെലവറി പൂർത്തീകരിക്കാൻ കഴിയുന്ന വിധമാണ് തലബോട്ടിനെ സജ്ജീകരിച്ചിരിക്കുന്നത്.
ദുബൈയുടെ സ്മാർട്ട് നഗരം, ഡ്രൈവർ രഹിത വാഹന സംവിധാനം, സീറോ എമിഷൻ തുടങ്ങിയ ലക്ഷ്യങ്ങൾ കൈവരിക്കാൻ കൂടി സഹായിക്കുന്നതാണ് ഈ റോബോട്ടുകളെന്ന് ആർ ടി എ, സിലിക്കൺ ഒയാസിസ്, ദുബൈ ഇന്റഗ്രേറ്റഡ് എക്കണോമിക് സോൺ അധികൃതർ പറഞ്ഞു.