വെറും 60 ദിർഹത്തിന്, ബുർജ് ഖലീഫയിൽ കയറി ദുബൈ നഗരം കണ്ടാലോ..?

ഓഫർ സെപ്റ്റംബർ 30 വരെ മാത്രം

Update: 2022-07-21 14:21 GMT

ലോകത്തെ ഏറ്റവും ഉയരമേറിയ കെട്ടിടത്തിന്റെ നാട്ടിലെത്തിയിട്ടും, അതിലൊന്ന് കയറാൻ ഭാഗ്യം ലഭിക്കാത്തവനെന്ന് കൂട്ടുകാർ നിങ്ങളെ കളിയാക്കാറുണ്ടോ..? എന്നാൽ ഇനി അതിന് നമ്മൾ അവസരം കൊടുക്കേണ്ടതില്ല. ഇതാ കുറഞ്ഞ ചിലവിൽ, ബുർജ് ഖലീഫയുടെ നെറുകയിൽ കയറി ദുബൈ നഗരത്തെ വിശാലമായി കാണാൻ അവസരമൊരുക്കിയിരിക്കുകയാണ് അധികൃതർ. 




 

ബുർജ് ഖലീഫയുടെ 124, 125 ലെവലുകളിൽ കയറി നഗര കാഴ്ചകളുടെ മാസ്മരികത ആസ്വദിക്കാൻ ഒരാൾക്ക് വെറും 60 ദിർഹം മാത്രമാണ് ഇപ്പോൾ ഈടാക്കുന്നത്. മുൻപ് 159 ദിർഹം വിലയുള്ള സാധാരണ ടിക്കറ്റാണ് പകുതിയിൽ താഴെ വിലയിൽ നിലവിൽ ലഭ്യമാക്കുന്നത്. വരുന്ന സെപ്റ്റംബർ 30 വരെ, പൊതു അവധി ദിനങ്ങളുൾപ്പെടെയുള്ള മുഴുവൻ ദിവസങ്ങളിലും ഈ പ്രത്യേക വേനൽക്കാല ഓഫർ ലഭ്യമാകും.

Advertising
Advertising


 


എന്നാൽ, ഈ ഓഫർ ലഭിക്കണമെങ്കിൽ സന്ദർശകർ അവരുടെ സാധുവായ എമിറേറ്റ്‌സ് ഐഡി ടിക്കറ്റിങ് കൗണ്ടറുകളിൽ കാണിക്കേണ്ടതുണ്ടെന്ന് പ്രത്യേകം ഓർക്കുക. ബുർജ് ഖലീഫയുടെ വെബ്‌സൈറ്റിൽ, atthetop.ae എന്ന വിൻഡോ വഴിയാണ് ടിക്കറ്റുകളും സന്ദർശിക്കേണ്ട ടൈം സ്ലോട്ടുകളും ബുക്ക് ചെയ്യേണ്ടത്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News