ഷാർജയിലെ ദുർ​ഗന്ധം; 'ഭയപ്പെടേണ്ടതില്ല, സ്ഥിതി നിയന്ത്രണവിധേയം'

സംഭവത്തിൽ വിശദീകരണവുമായി അധികൃതർ

Update: 2026-10-20 12:56 GMT

ഷാർജ: ഷാർജയിലെ വിവിധ പ്രദേശങ്ങളിൽ അനുഭവപ്പെട്ട ശക്തമായ ഇന്ധനമണത്തെക്കുറിച്ച് ജനങ്ങളുടെ ആശങ്കകൾക്ക് മറുപടിയുമായി ഷാർജ പൊലീസ് അധികൃതർ രംഗത്തെത്തി. ജനപ്രിയ റേഡിയോ പരിപാടിയായ 'ഡയറക്ട് ലൈനിലൂടെ' സംസാരിക്കവെ, സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ഷാർജ പൊലീസ് കമാൻഡർ ഇൻ ചീഫ് ലെഫ്റ്റനന്റ് ജനറൽ അബ്ദുല്ല മുബാറക് ബിൻ ആമിർ വ്യക്തമാക്കി.

ഷാർജയിലും അയൽ എമിറേറ്റുകളിലും അനുഭവപ്പെട്ട ദുർഗന്ധത്തെക്കുറിച്ച് ചിലരിൽ നിന്ന് പരാതികൾ ലഭിച്ചിട്ടുണ്ടെന്നും എന്നാൽ സാഹചര്യം സുരക്ഷിതമാണെന്നും നിയന്ത്രണവിധേയമാണെന്നും അദ്ദേഹം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് പുതിയ വിവരങ്ങൾ ലഭിക്കുമ്പോൾ പൊതുജനങ്ങളെ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിങ്കളാഴ്ച മുതൽ ഷാർജയിലെയും ദുബൈലെയും നിരവധി താമസക്കാരാണ് അന്തരീക്ഷത്തിൽ അനുഭവപ്പെട്ട രൂക്ഷമായ ദുർഗന്ധത്തെക്കുറിച്ച് പരാതിപ്പെട്ടത്. ഇന്ധനത്തിന്റെയോ ഗ്യാസിന്റെയോ മണമാണ് അനുഭവപ്പെടുന്നതെന്ന് വ്യക്തമാക്കി നിരവധി പേർ സോഷ്യൽ മീഡിയയിലും സന്ദേശ ബോർഡുകളിലും ആശങ്ക പങ്കുവെച്ചിരുന്നു.

Tags:    

Writer - എൻ. കെ ഷാദിയ

contributor

Editor - എൻ. കെ ഷാദിയ

contributor

By - Gulf Desk

contributor

Similar News