യുഎഇ ദേശീയ ദിനം: അബൂദബിയിൽ 3 ദിവസം പാർക്കിങ് സൗജന്യം
ദർബ് ടോളുകളുമില്ല, നാളെ മുതലാണ് ഇളവ്
Update: 2025-11-29 09:20 GMT
അബൂദബി: യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് നവംബർ 30 മുതൽ തുടർച്ചയായി മൂന്ന് ദിവസം പാർക്കിങ് സൗജന്യമായിരിക്കുമെന്ന് അബൂദബി. ഈ കാലയളവിൽ ദർബ് ടോളുകളും സൗജന്യമായിരിക്കും. പാർക്കിങ് ഫീസും ടോളുകളും ഡിസംബർ മൂന്നിന് പുനരാരംഭിക്കുമെന്ന് ക്യു മൊബിലിറ്റി അറിയിച്ചു.
നേരത്തെ ദുബൈ റോഡ് ഗതാഗത അതോറിറ്റിയും മൂന്ന് ദിവസത്തെ സൗജന്യ പാർക്കിങ് പ്രഖ്യാപിച്ചിരുന്നു. നവംബർ 30, ഡിസംബർ 1,2 ദിവസങ്ങളിലാണ് പാർക്കിങ് സൗജന്യം. ബഹുനില പാർക്കിങ് കേന്ദ്രങ്ങൾ, അൽ ഖൈൽ ഗേറ്റ് എൻ -365 എന്നിവ ഇതിൽ ഉൾപെടില്ല. ഡിസംബർ മൂന്ന് മുതൽ ഫീസുകൾ സാധാരണ നിലയിലാകും.