വിമാനത്താവളങ്ങൾ വഴിയുള്ള ചരക്കുഗതാഗതം പൂർണമായും ഡിജിറ്റൽവത്കരിക്കുന്നു

Update: 2022-03-11 13:31 GMT

അബൂദബിയിലെ വിമാനത്താവളങ്ങൾ വഴിയുള്ള ചരക്കുഗതാഗതം പൂർണമായും ഡിജിറ്റൽവത്കരിക്കുന്നു. ഇതിനായി അബൂദബി പോർട്ടിന് കീഴിൽ രൂപം നൽകിയ ATLP, മഖ്ത ഗേറ്റ് വേ തുടങ്ങിയവ പുതിയ ഡിജിറ്റൽ സംവിധാനങ്ങൾ അവതരിപ്പിച്ചു.

അബൂദബിയിലെ അഞ്ച് വിമാനത്താവളങ്ങളിലെയും കാർഗോ നീക്കങ്ങൾ നിയന്ത്രിക്കുന്നതിന് ഇനി മുതൽ ഈ സംവിധാനത്തിലൂടെയായിരിക്കും.

അബൂദബി എയർപോർട്ട്സ് വകുപ്പ്, ഇത്തിഹാദ് എയർപോർട്ട് സർവീസ്, ഇത്തിഹാദ് കാർഗോ എന്നിവ ഈ പുതിയ ഡിജിറ്റൽ സംവിധാനവുമായി കൈകോർക്കും. ചരക്കുനീക്കം ഡിജിറ്റൽവൽകരിച്ച് നടപടികൾ ലളിതമാക്കുകയാണ് സംവിധാനത്തിന്റെ ലക്ഷ്യമെന്ന് അധികൃതർ പറഞ്ഞു. 

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News