യു.എ.ഇയിൽ ഇന്ന് മുതൽ ഇന്ധനവില കുറയും

പെട്രോൾ ലിറ്ററിന് 62 ഫിൽസും, ഡിസൽ ലിറ്ററിന് 27 ഫിൽസും കുറയും

Update: 2022-09-01 00:45 GMT
Advertising

യു.എ.ഇയിൽ ഇന്ന് മുതൽ ഇന്ധനവില കുറയും. പെട്രോൾ ലിറ്ററിന് 62 ഫിൽസും, ഡിസൽ ലിറ്ററിന് 27 ഫിൽസും കുറയും. ഊർജമന്ത്രാലയമാണ് സെപ്തംബർ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചത്.  തുടർച്ചയായി രണ്ടാം മാസമാണ് ആഭ്യന്തരവിപണിയിൽ ഇന്ധനവില കുറയുന്നത്. 4 ദിർഹം 03 ഫിൽസ് വിലയുണ്ടായിരുന്ന സൂപ്പർ പെട്രോളിന്റെ വില ഇന്ന് മുതൽ 3 ദിർഹം 41 ഫിൽസാകും. സ്പെഷൽ പെട്രോളിന്റെ വില 3 ദിർഹം 92 ഫിൽസിൽ നിന്ന് 3 ദിർഹം 30 ഫിൽസായി കുറയും. ഇപ്ലസ് പെട്രോളിന്   3 ദിർഹം 84 ഫിൽസിന് പകരം 3 ദിർഹം 22 ഫിൽസ് നൽകിയാൽ മതി. ഡീസൽ വില  4 ദിർഹം 14 ഫിൽസിൽ നിന്ന്  3 ദിർഹം 87 ഫിൽസായി. 

Tags:    

Writer - ഷിനോജ് ശംസുദ്ദീന്‍

Chief Broadcast Journalist - UAE

മീഡിയവൺ യുഎഇ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ്. യുഎഇയിലും ഒമാനിലും നിരവധി വർഷമായി മാധ്യമരംഗത്ത് സജീവമാണ്.

Editor - ഷിനോജ് ശംസുദ്ദീന്‍

Chief Broadcast Journalist - UAE

മീഡിയവൺ യുഎഇ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ്. യുഎഇയിലും ഒമാനിലും നിരവധി വർഷമായി മാധ്യമരംഗത്ത് സജീവമാണ്.

By - ഷിനോജ് ശംസുദ്ദീന്‍

Chief Broadcast Journalist - UAE

മീഡിയവൺ യുഎഇ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ്. യുഎഇയിലും ഒമാനിലും നിരവധി വർഷമായി മാധ്യമരംഗത്ത് സജീവമാണ്.

Similar News