Writer - razinabdulazeez
razinab@321
ദുബൈ: യു.എ.ഇയിൽ നാളെ മുതൽ ഇന്ധനവില കുറയും. പെട്രോൾ വിലയിൽ ലിറ്ററിന് രണ്ട് ഫിൽസ് വരെ കുറവുണ്ടാകും. ഡീസൽവില ലിറ്ററിന് അഞ്ച് ഫിൽസ് കുറയും. യു.എ.ഇ ഊർജമന്ത്രാലയത്തിന് കീഴിലെ ഇന്ധനവില നിർണയ സമിതിയാണ് മാർച്ചിലെ ഇന്ധനവില പ്രഖ്യാപിച്ചത്. നിലവിൽ ലിറ്ററിന് രണ്ട് ദിർഹം 74 ഫിൽസ് വിലയുള്ള സൂപ്പർപെട്രോളിന്റെ വില രണ്ട് ദിർഹം 73 ഫിൽസായി കുറയും. സ്പെഷ്യൽപെട്രോളിന്റെ വില രണ്ട് ഫിൽസ് കുറഞ്ഞ് രണ്ട് ദിർഹം 61 ഫിൽസാകും. നിലവിൽ രണ്ട് ദിർഹം 63 ഫിൽസാണ് സ്പെഷ്യൽ പെട്രോളിന്റെ വില. ഇപ്ലസ് പെട്രോളിന്റെ വില രണ്ട് ദിർഹം 55 ഫിൽസിൽ നിന്ന് രണ്ട് ദിർഹം 54 ഫിൽസായി കുറയും. ഡീസൽ വില ലിറ്ററിന് അഞ്ച് ഫിൽസ് കുറച്ചപ്പോൾ നിരക്ക് രണ്ട് ദിർഹം 82 ഫിൽസിൽ നിന്ന് രണ്ട് ദിർഹം 77 ഫിൽസായി കുറയും.