600 ദിർഹമിലേക്ക്...; ദുബൈയിൽ സ്വർണ വില കുതിക്കുന്നു
24K സ്വർണ വില ഗ്രാമിന് 15.75 ദിർഹം ഉയർന്ന് 586.25 ദിർഹമായി
ദുബൈയിൽ സ്വർണ വില കുതിക്കുന്നു. 24K സ്വർണ വില ഗ്രാമിന് 15.75 ദിർഹം ഉയർന്ന് 586.25 ദിർഹമായി. അതുപോലെ, 22K സ്വർണ വില ഗ്രാമിന് 542.75 ദിർഹമായും 21K വില 520.5 ആയും 18K വില 446.25 ദിർഹമായും 14K വില 348.0 ദിർഹമായും ഉയർന്നു.
ജിയോ പൊളിറ്റിക്കൽ സംഘർഷങ്ങളും താരിഫ് വാർ ആശങ്കകളും കാരണമാണ് തുടർച്ചയായ മൂന്നാം ദിവസവും സ്വർണ വില റെക്കോർഡ് ഉയരത്തിലെത്തിയത്.
ആഗോള ആശങ്കകൾ കാരണം ഈ നില തുടർന്നാൽ, ദുബൈയിലെ സ്വർണവില വില ഗ്രാമിന് 5,000 ഡോളറിലെത്തുമെന്ന് ചില വിദഗ്ധർ പ്രവചിച്ചിരുന്നു. അതിനാൽ വില ഉടൻ തന്നെ ഗ്രാമിന് 600 ദിർഹത്തിലെത്തിയേക്കുമെന്നാണ് നിരീക്ഷണം.
അതേസമയം, ആഗോളതലത്തിൽ സ്വർണം ആദ്യമായി 4,800 ഡോളർ എന്ന നാഴികക്കല്ല് മറികടന്നു. യുഎഇ സമയം രാവിലെ 9.15 ന് ഔൺസിന് 2.28 ശതമാനം ഉയർന്ന് 4,869.7 ഡോളറിലെത്തുകയായിരുന്നു. ഗ്രീൻലാൻഡിനെ ചൊല്ലിയുള്ള യുഎസ് - യൂറോപ്യൻ യൂണിയൻ തർക്കം കനത്തതോടെയാണിത്.