ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ 'ഗൾഫ്​ മാധ്യമം' പവലിയൻ

പുതിയ പുസ്തകങ്ങളുടെ പ്രകാശനം നാളെ

Update: 2023-11-01 19:01 GMT

ഷാർജ അന്താരാഷ്ട്ര പുസ്തകോൽസവ നഗരിയിൽ 'ഗൾഫ്​മാധ്യമം', 'മാധ്യമം ബുക്സ്​' പവലിയന്‍റെ ഉദ്​ഘാടനം ​ഷാർജ മ്യൂസിയം വകുപ്പ്​ ഡയറക്ടർ ഡോ. ഫൈസൽ അൽ സുവൈദി നിർവഹിച്ചു. 'മാധ്യമം' എഡിറ്റർ വി.എം ഇബ്രാഹീം, 'ഗൾഫ്​മാധ്യമം മീഡിയാ വൺ' മിഡിൽ ഈസ്റ്റ്​ ഓപറേഷനല്‍ ഡയറക്ടർ സലീം അമ്പലൻ, മീഡിയവൺ മിഡിൽഈസ്റ്റ്​ എഡിറ്റോറിയൽ ​മേധാവി എം.സി.എ നാസർ, 'ഗൾഫ്​മാധ്യമം' മിഡിൽ ഈസ്റ്റ്​ എഡിറ്റോറിയൽ ​മേധാവി സാലിഹ്​കോട്ടപ്പള്ളി, സീനിയർ മാനേജർ എസ്​.കെ അബ്​ദുല്ല, യു.എ.ഇ കറസ്​പോണ്ടന്‍റ് ​​ടി.കെ മനാഫ്​ എന്നിവരും ഉദ്​ഘാടന ചടങ്ങിൽ പ​ങ്കെടുത്തു.

Advertising
Advertising

അറബിയിൽനിന്ന്​മലയാളത്തിലേക്ക്​കൂടുതൽ പുസ്തകങ്ങൾ വിവർത്തനം ചെയ്യപ്പെടുന്നത്​ ഏറെ ആഹ്ളാദകരമാണെന്ന്​ ഡോ. ഫൈസൽ അൽ സുവൈദി പറഞ്ഞു. സാംസ്​കാരിക ബന്​ധം ഊട്ടിയുറപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പ്രൗഢമായ നിരവധി പുസ്​തകങ്ങളാണ്​ 'മാധ്യമം ബുക്​സ്​' പുറത്തിറക്കുന്നതെന്ന്​ എഡിറ്റർ വി.എം ഇബ്രാഹിം അറിയിച്ചു

'മാധ്യമംബുക്സ്​' പ്രസിദ്ധീകരിച്ച കവി കെ. സച്ചിദാനന്ദന്‍റെ 'കവിതക്കൊരു വീട്'​, സുൽഹഫ്​എഡിറ്റ്​ചെയ്ത ഏക സിവിൽകോഡിനെ കുറിച്ച 'ഏകത്വമോ, ഏകാധിപത്യമോ' എന്നീ രണ്ട്​പുസ്തകങ്ങൾ വ്യാഴാഴ്ച മേളയിൽ പ്രകാശനം ചെയ്യും​.

Full View

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News