ഗെയിംസ് ഓഫ് ദി ഫ്യൂച്ചർ നാളെ മുതൽ അബൂദബിയിൽ

ഡിസംബർ 23 വരെ ADNEC സെന്ററിലാണ് ഗെയിംസ്

Update: 2025-12-17 12:19 GMT



ADNOC പിന്തുണയോടെയുള്ള ഗെയിംസ് ഓഫ് ദി ഫ്യൂച്ചർ അബൂദബി 2025 നാളെ മുതൽ നടക്കും. ഡിസംബർ 23 വരെ അബൂദബിയിലെ ADNEC സെന്ററിലാണ് പരിപാടി. ഉദ്ഘാടന ചടങ്ങ് ഇന്ന് നടക്കും. ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാന്റെ രക്ഷാകർതൃത്വത്തിലാണ് പരിപാടി.

ഹൈബ്രിഡ് സ്‌പോർട്‌സ് മത്സരങ്ങളാണ് അരങ്ങേറുക. ശാരീരിക മികവും ഡിജിറ്റൽ വൈദഗ്ധ്യവും പരീക്ഷിക്കപ്പെടും. 'നെക്സ്റ്റ് ജെൻ ഹ്യൂമൻ. പ്ലേ ദി ഫ്യൂച്ചർ' എന്നാണ് ഇവന്റിന്റെ സിഗ്‌നേച്ചർ ഐഡന്റിറ്റി.

പരമ്പരാഗത അത്ലറ്റിക് മത്സരത്തെ ഡിജിറ്റൽ രീതിയുമായി സംയോജിപ്പിക്കുകയാണ് പരിപാടിയിലൂടെ ഫിജിറ്റൽ സ്‌പോർട് ചെയ്യുന്നത്. ആദ്യം വെർച്വൽ റൗണ്ടിൽ മത്സരിക്കുന്ന ക്ലബ്ബുകൾ പിന്നീട് നേരിട്ട് ഏറ്റുമുട്ടും. ഇങ്ങനെ രണ്ട് തരത്തിലുമായി ലഭിക്കുന്ന സ്‌കോറുകൾ ചേർത്താണ് വിജയിയെ നിർണയിക്കുക. 60 രാജ്യങ്ങളിൽ നിന്നുള്ള 850-ലധികം പേർ 11 ഇനങ്ങളിലായി മത്സരിക്കും. ചാമ്പ്യൻ ക്ലബ്ബുകൾ, വളർന്നുവരുന്ന പ്രതിഭകൾ, പുതുമുഖങ്ങൾ തുടങ്ങിയവർ മത്സരങ്ങളിൽ പങ്കെടുക്കും.

ഗെയിംസ് ഓഫ് ദി ഫ്യൂച്ചർ പരിപാടിക്കൊപ്പം ഇന്ന് അബൂദബി ഫിജിറ്റൽ സ്‌പോർട്‌സ് ഉച്ചകോടിക്കും ആതിഥേയത്വം വഹിക്കും. ഹൈബ്രിഡ് സ്‌പോർട്‌സിന്റെ പരിണാമം ചർച്ച ചെയ്യാനായുള്ള പരിപാടിയിൽ ആഗോള വിദഗ്ധർ, കായികതാരങ്ങൾ, നയരൂപകർത്താക്കൾ തുടങ്ങിയവർ പങ്കെടുക്കും.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News