ഷാർജ അന്താരാഷ്ട്ര വിദ്യാഭ്യാസ പ്രദർശനം; ഷാർജ എക്സ്പോ സെന്‍റര്‍ ഗൾഫ് മാധ്യമം ദിനപത്രവുമായി കരാർ ഒപ്പിട്ടു

പ്രദർശനത്തിലെ ഇന്ത്യൻ പവലിയൻ ഒരുക്കാൻ ഗൾഫ് മാധ്യമത്തിന്‍റെ വിദ്യാഭ്യാസ കരിയർ മേളയായ എജുകഫേയുമാണ് കരാർ ഒപ്പിട്ടത്.

Update: 2022-06-02 18:04 GMT

ഷാർജ ആതിഥ്യം വഹിക്കുന്ന അന്താരാഷ്ട്ര വിദ്യാഭ്യാസ പ്രദർശനത്തിനായി ഷാർജ എക്സ്പോ സെന്‍റര്‍, ഗൾഫ് മാധ്യമം ദിനപത്രവുമായി കരാർ ഒപ്പിട്ടു. പ്രദർശനത്തിലെ ഇന്ത്യൻ പവലിയൻ ഒരുക്കാൻ ഗൾഫ് മാധ്യമത്തിന്റെ വിദ്യാഭ്യാസ കരിയർ മേളയായ എജുകഫേയുമാണ് കരാർ ഒപ്പിട്ടത്.

എക്സ്പോ സെന്‍റർ സി.ഇ.ഒ സെയ്ഫ് മുഹമ്മദ് അൽ മിദ്ഫ, മീഡിയവൺ- ഗൾഫ് മാധ്യമം മിഡിൽ ഈസ്റ്റ് ഡയറക്ടർ മുഹമ്മദ് സലീം അമ്പലൻ എന്നിവർ ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ഗൾഫ് മാധ്യമം എജുകഫേയുമായുള്ള പങ്കാളിത്തം യു എ ഇയിലെ ഇന്ത്യൻ സമൂഹത്തിന് കൂടി ഗുണകരമാകുമെന്ന് ഷാർജ എക്സ്പോ സെന്റർ സി ഇ ഒ സെയ്ഫ് മുഹമ്മദ് അൽ മിദ്ഫ പറഞ്ഞു.

Advertising
Advertising

മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ഇന്ത്യൻ വിദ്യാഭ്യാസ-കരിയർ മേളയായ 'എജുകഫെ'യെ പുതിയ ഉയരങ്ങളിലെത്തിക്കുന്നതാണ് കരാറെന്ന് മീഡിയവൺ- ഗൾഫ് മാധ്യമം മിഡിൽ ഈസ്റ്റ് ഡയറക്ടർ മുഹമ്മദ് സലീം അമ്പലനും, മാധ്യമം ഗ്ലോബൽ ബിസിനസ് ഓപറേഷൻസ് ജനറൽ മാനേജർ കെ. മുഹമ്മദ് റഫീഖ് എന്നിവർ അഭിപ്രായപ്പെട്ടു

എക്സ്പോ സെന്‍റർ സെയിൽസ് ആൻഡ് മാർക്കറ്റിങ് ഡയറക്ടർ സുൽത്താൻ ശത്താഫ്, എക്സിബിഷൻ മാനേജർ ഗൗരവ് ഗഡ്കരി, 'ഗൾഫ് മാധ്യമം' മാർക്കറ്റിങ് മാനേജർ ജെ.ആർ ഹാഷിം, അക്കൗണ്ട് മാനേജർ എസ്.കെ അബ്ദുല്ല തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഒക്ടോബറിലാണ് ഷാർജയിലെ അന്താരാഷ്ട്ര വിദ്യാഭ്യാസ പ്രദർശനം

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News